റോത്തക്ക്- ഹരിയാനയില്‍ അനധികൃത തോക്കുകളുമായി പിടിയിലായ ട്രെയിനി പോലീസുകാരിയെ സസ്‌പെന്‍ഡ് ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാജസ്ഥാന്‍ പോലീസില്‍ ട്രെയിനി സബ് ഇന്‍സ്‌പെക്ടറായ നൈന കന്‍വാളിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആയുധ നിയമപ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തിരുന്നത്.
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി സുമിത് നന്ദലിനെ തേടി ദല്‍ഹി പോലീസ് റോത്തക്കിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് രണ്ട് പിസ്റ്റളുകളുമായി നൈന കന്‍വാള്‍ പിടിയിലായത്. നൈന കന്‍വാളിന്റെ ഫഌറ്റില്‍ നിന്ന് രണ്ട് ലൈസന്‍സില്ലാത്ത പിസ്റ്റളുകളാണ് റെയ്ഡിനിടെ കണ്ടെത്തിയത്. രണ്ട് പിസ്റ്റളുകളും പോലീസ് പിടിച്ചെടുത്തു.നൈനക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
രാജസ്ഥാന്‍ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ് സെന്‍ഗാതിറാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)