ബ്ലോക്ക് സര്‍വത്ര, രക്ഷപ്പെട്ടത് ആക്ടീവ് ജീവിത  ശൈലി കൊണ്ടു മാത്രം -സുസ്മിത സെന്‍ 

മുംബൈ- ബോളിവുഡ് നടി സുസ്മിത സെന്‍ തനിക്കുണ്ടായ ഹൃദയാഘാതത്തെ പറ്റിയുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.  ആരാധകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി കൊണ്ട് കടുത്ത നെഞ്ചുവേദനയാണ് തനിക്കുണ്ടായതെന്നും പ്രധാന ധമനിയില്‍ 95 ശതമാനം ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും സുസ്മിത പറയുന്നു.
നിരവധി യുവാക്കളാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. അതിനാല്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളില്‍ നിരവധി പേര്‍ ജിമ്മില്‍ പോകുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്ന് അറിയാം എന്നാല്‍ അത് ശരിയല്ല. കാരണം ഞാന്‍ രക്ഷപ്പെടാന്‍ കാരണമായത് ഒരു ആക്ടീവ് ആയ ജീവിതശൈലി എനിക്കുണ്ടായത് കൊണ്ടാണ്. പുരുഷന്മാര്‍ക്ക് മാത്രമല്ല ഹൃദയാഘാതമുണ്ടാകുക എന്ന് സ്ത്രീകള്‍ മനസിലാക്കണം. ഇതില്‍ പേടിക്കേണ്ടതായി ഒന്നുമില്ല. പക്ഷേ നിങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം. നിങ്ങള്‍ക്ക് പുതിയൊരു ജീവിതം ലഭിക്കുമ്പോള്‍ നിങ്ങള്‍ അതിനെ ബഹുമാനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നു. അപ്പോഴാണ് നിങ്ങള്‍ വ്യായാമം ചെയ്യാനും നിങ്ങളുടെ ഇഷ്ടം കൂടുതല്‍ ശക്തിപ്പെടുത്താനും പഠിക്കുന്നത്- സുസ്മിത പറഞ്ഞു.

Latest News