Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കല്യാണം കഴിഞ്ഞ് മൂന്നാം മാസം ഏഴുമാസം ഗർഭിണിയോ? യൂ ട്യൂബറുടെ സംശയങ്ങൾക്ക് മറുപടിയുമായി നടി ഷംന കാസിം

കുഞ്ഞിനെ പ്രതീക്ഷിച്ച് അമ്മയാകുന്നതിന്റെ കാത്തിരിപ്പിലാണ് നടി ഷംന കാസിം. തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ നടി സമൂഹമാധ്യമങ്ങളിളിലൂടെ അറിയിക്കാറുണ്ട്. പ്രഗ്‌നൻസിയുടെ ഏഴാം മാസത്തിൽ മുണ്ടുടുത്ത് ചരട് കെട്ടിയതിന്റെ ചിത്രങ്ങൾ അടക്കം ഈയിടെ അവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
 എന്നാൽ, വിവാഹം നടന്ന് മൂന്നാംമാസം ബേബി ഷവർ എന്ന തരത്തിൽ ചില യുട്യൂബ് ചാനലുകളും മറ്റും ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. ഒക്ടോബർ അവസാനമാണ് ഷംന വിവാഹിതയായ വാർത്ത പുറത്തെത്തിയിരുന്നത്. ഇതനുസരിച്ചായിരുന്നു അവതാരകരുടെ കണക്കുകൂട്ടൽ. ഇതിനുള്ള മറുപടിയെന്നോണമാണ് നടിയുടെ വിശദീകരണം. വിവാഹത്തിന് മുമ്പ് തന്റെ നിക്കാഹ് നടന്നത് ജൂണ് 12-നാണെന്നും അന്നുമുതൽ ഒരുമിച്ചാണ് താമസമെന്നും ഷംന സ്വന്തം യുട്യൂബ് ചാനലിലൂടെ വിശദീകരിച്ചു.
 'എന്റെ പ്രഗ്നൻസിയുമായി ബന്ധപ്പെട്ട് കുറെ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്നാൽ എന്റെ നിക്കാഹ് നടന്നത് ജൂണ് 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങായിരുന്നു. കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാൽ ചില വധു-വരന്മാർ രണ്ടായി താമസിക്കും. ചിലർ ഒരുമിച്ച് താമസിക്കും. ഞങ്ങൾ നിക്കാഹിനു ശേഷം ലിവിംഗ് ടുഗെതർ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയത്. ഞാൻ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു അപ്പോൾ. അതിനാൽ എനിക്ക് കുറച്ച് സമയം കൂടി ആവശ്യമായിരുന്നു. അതിനാൽത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറിൽ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം. കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോൾഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണം അതാണ്. ഞാനിപ്പോൾ വളരെ സന്തോഷവതിയാണ്. ഞാനെന്റെ ജീവിതം ആസ്വദിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്. 
പ്രഗ്‌നൻസി സമയത്ത് ചെയ്ത സിനിമകളിലൊന്നാണ് മാർച്ച് 30ന് വരാനിരിക്കുന്ന ദസറ. മറ്റൊന്ന് തമിഴ് ചിത്രമായ ഡെവിൾ ആണ്. ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിക്കുന്ന സമയത്ത് ഞാൻ നാലുമാസം ഗർഭിണിയായിരുന്നുവെ'ന്നും അവർ വ്യക്തമാക്കി.

Latest News