Sorry, you need to enable JavaScript to visit this website.

35 വര്‍ഷമായി വേറിട്ടു കഴിയുന്ന കരിഷ്മയുടെ  മാതാപിതാക്കള്‍ വീണ്ടും ഒരുമിക്കുന്നു 

മുംബൈ-35 വര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുന്ന ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെയും കരിഷ്മ കപൂറിന്റെയും മാതാപിതാക്കളായ രണ്‍ധീര്‍ കപൂറും ബബിതയും വീണ്ടും ഒന്നിക്കുന്നു. വിവാഹം കഴിഞ്ഞ് 17 വര്‍ഷത്തിനുശേഷം വേര്‍പിരിഞ്ഞതായിരുന്നു രണ്‍ധീറും ബബിതയും . പരസ്പരം അകന്ന് കഴിഞ്ഞെങ്കിലും ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ല. രണ്‍ധീറിന്റെ കുത്തഴിഞ്ഞ ജീവിതമാണത്രേ ബബിതയുടെ അകല്‍ച്ചയ്ക്ക് കാരണം. കപില്‍ശര്‍മ്മ ഷോ എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ തങ്ങളുടെ ബന്ധത്തില്‍ സംഭവിച്ചതിനെക്കുറിച്ച് രണ്‍ധീര്‍ തുറന്നു പറഞ്ഞിരുന്നു. ഡേറ്റിംഗ് സമയത്ത് ബബിതയുമായി സീരിയസായ ബന്ധമായിരുന്നില്ല. തനിക്കൊരു നേരം പോക്കായിരുന്നു. അച്ഛന്‍ രാജ്കപൂറും അമ്മ കൃഷ്ണരാജ് കപൂറും ഇടപെട്ട് തങ്ങളുടെ വിവാഹം നടത്തുകയായിരുന്നു. തന്റെ ജീവിതശൈലി ബബിതയ്ക്ക് ഇഷ്ടമല്ല. താന്‍ മദ്യപാനിയും രാത്രി വൈകി വീട്ടില്‍ വന്നു കയറുന്ന ആളുമായിരുന്നു. അവര്‍ക്കിഷ്ടമുള്ള പോലെ ജീവിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. എന്നെ ഞാനായി അംഗീകരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ക്ക് രണ്ട് മക്കളുണ്ട്. അവരെ നല്ല രീതിയില്‍ അവള്‍ വളര്‍ത്തി. അവര്‍ കരിയറില്‍ വിജയിച്ചു. ഇതില്‍പ്പരം എന്താണ് ഒരു അച്ഛന്‍ എന്ന നിലയില്‍ തനിക്ക് വേണ്ടതെന്ന് രണ്‍ധീര്‍ അന്ന് അഭിപ്രായപ്പെട്ടു. മാതാപിതാക്കളുടെ തീരുമാനത്തില്‍ ഏറെ സന്തോഷത്തിലാണ് കരീനയും കരീഷ്മയും മാത്രമല്ല കപൂര്‍ കുടുംബവും.


 

Latest News