Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് നേതാവ് തല മുണ്ഡനം ചെയ്തു; മമതയെ പുറത്താക്കുംവരെ മുടി വളര്‍ത്തില്ല

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി തലമുണ്ഡനം ചെയ്തു. മമതാ ബാനര്‍ജിയെ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് മാറ്റുന്നതുവരെ മുണ്ഡനം ചെയ്ത നിലയില്‍ തുടരുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. കൊല്‍ക്കത്ത കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയ ഉടനെയാണ് ബാഗ്ചി തല മുണ്ഡനം ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്.
പുലര്‍ച്ചെ മൂന്നരയോടെയാണ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്‌പോരിലെ വസതിയിലെത്തി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.
ആയിരം രൂപയുടെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ച കോടതി കേസ് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.
പ്രതിഷേധ സൂചകമായാണ് തല മൊട്ടയടിച്ചതെന്നും മമതാ ബാനര്‍ജിയെ പുറത്താക്കുന്നതുവരെ ഇനി മുടി വളര്‍ത്തില്ലെന്നും ബാഗ്ചി വാര്‍ത്താലേഖകരോട് പറഞ്ഞു.
നേരത്തെ,  അപകീര്‍ത്തി പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവിനെ തൃണമൂല്‍ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മനഃസാക്ഷി ഉണ്ടെങ്കില്‍ ബാഗ്ചി മാപ്പ് പറയണമെന്ന് മുതിര്‍ന്ന മന്ത്രി ശശി പഞ്ച ആവശ്യപ്പെട്ടു.  'ദിദി എന്ന് ജനങ്ങള്‍ വിളിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചാണ് കൗസ്താവ് ബാഗ്ചി മോശം പരാമര്‍ശം നടത്തിയത്.  മമതാ ബാനര്‍ജിയെപ്പോലുള്ള ഒരു സ്ത്രീയെ അധിക്ഷേപിക്കാന്‍ എങ്ങനെ തോന്നിയെന്ന് അദ്ദേഹം ചോദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News