പട്‌ന- വിവാഹ ചടങ്ങില്‍ അമിത ശബ്ദത്തില്‍ ഡിജെ നടന്നതില്‍ അസ്വസ്ഥനായ വരന്‍ കുഴഞ്ഞുവീണ് മരിച്ചു. ബിഹാറിലെ സിതാര്‍മഡി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ ആണ് വരന്‍ കുഴഞ്ഞുവീണത്. ചടങ്ങ് കഴിഞ്ഞ ഉടന്‍ അമിത ഉച്ചത്തില്‍ നടന്ന ഡിജെ സംഗീത പരിപാടി വരന് അസ്വസ്ഥത സൃഷ്ടിക്കുകയായിരുന്നു. വരന്‍ സുരേന്ദ്രകുമാറിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശബ്ദം കുറയ്ക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സുരേന്ദ്ര കുമാര്‍ കുഴഞ്ഞുവീണത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു.
കര്‍ശനമായ നിരോധം ഉണ്ടായിരുന്നിട്ടും ഡിജെ ഉപയോഗിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.