പട്‌ന- ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനു പിന്നാലെ പ്രതികാരമായി യുവാവ് കാമുകന്റെ ഭാര്യയെ വിവാഹം ചെയ്തു. ബീഹറില്‍ നടന്ന വിചിത്ര വിവാഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഖഗാരിയ ജില്ലയിലാണ് സംഭവം.
നാലു മക്കളുടെ അമ്മയായ റൂബി ദേവിയാണ് കാമുകന്‍ മുകേഷിനെ വിവാഹം ചെയ്ത് സ്ഥലംവിട്ടത്. 2009 ലായിരുന്നു നീരജ് എന്നയാളുമായി റൂബിയുടെ വിവാഹം. നാല് കുട്ടികളുണ്ടായതിനുശേഷമാണ് മുകേഷമായി ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് നീരജ് കണ്ടെത്തിയത്.
ഇതേക്കുറിച്ചുള്ള പരാതികള്‍ക്കും വാക്കുതര്‍ക്കങ്ങള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റൂബിയും മുകേഷും വിവാഹിതരായി. ഇതിനു പിന്നാലെ ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് നീരജ് മുകേഷിനെതിരെ പോലീസില്‍ പരാതി നല്‍കി. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഗ്രാമപഞ്ചായത്ത് നടത്തിയെങ്കിലും തീരുമാനം അനുസരിക്കാന്‍ വിസമ്മതിച്ച മുകേഷ് അന്നുമുതല്‍ ഒളിവിലായിരുന്നു.
മുകേഷും വിവാഹിതനാണ്. രണ്ട് കുട്ടികളുമുണ്ട്. മുകേഷിന്റെ ഭാര്യയുടെ പേരും റൂബി എന്നാണെന്നാത് സംഭവത്തില്‍ രസകരം. കഴിഞ്ഞ മാസമാണ് മുകേഷിന്റെ ഭാര്യയെ നീരജ് വിവാഹം ചെയ്തത്. പ്രതികാരം ചെയ്യാനാണ് ഈ വിവാഹമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിചിത്ര വിവാഹങ്ങളുടെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായപ്പോള്‍ പലതരത്തിലാണ് ആളുകളുടെ കമന്റ്. വിവാഹിതര്‍ പരസ്പരം ഒളിച്ചോടുമ്പോള്‍ ഇവിടെ ഞാന്‍ ഇതാ ഇപ്പോഴും അവിവാഹിതനായി തുടരുന്നുവെന്നാണ് ഒരാളുടെ കമന്റ്.
പ്രതികാരമൊന്നുമല്ല, മുകേഷിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ റൂബി ദേവിയുടെ ഭര്‍ത്താവ് ആദ്യം മുതല്‍ പദ്ധതിയിട്ടിരുന്നുവെന്ന് മറ്റൊരാള്‍. എല്ലാ പ്രവര്‍ത്തനത്തിനും തുല്യമായ പ്രതികരണം തെളിയിക്കപ്പെട്ട കാര്യമാണെന്നാണ് വേറൊരാളുടെ പ്രതികരണം. മക്കളാണ് കഷ്ടത്തിലായതെന്ന് സങ്കടപ്പെടുന്നവരും ഏറെയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)