Sorry, you need to enable JavaScript to visit this website.

അവിഹിത ബന്ധമില്ലെന്ന് തെളിയിക്കാന്‍ യുവാവ് ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് പിടിച്ചു

ഗംഗാധറും ജഗന്നാഥവും

ഹൈദരാബാദ്- വിവാഹിതയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം ശരിയല്ലെന്ന് തെളിയിക്കാന്‍ യുവാവിന് അഗ്നിപരീക്ഷ. തെലങ്കാനയിലാണ് യുവാവ് ചുട്ടുപഴുത്ത  ഇരുമ്പ് ദണ്ഡ് വഹിക്കാന്‍ നിര്‍ബന്ധിതനായത്.
ആരോപണങ്ങള്‍ യുവാവ് നിഷേധിച്ചെങ്കിലും സമുദായത്തിലെ മുതിര്‍ന്നവര്‍ അത് ചെവിക്കൊണ്ടില്ല. സ്ത്രീയുടെ ഭര്‍ത്താവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗംഗാധര്‍ എന്ന യുവാവ് ജാതിയിലെ മുതിര്‍ന്നവര്‍ക്ക്  11 ലക്ഷം രൂപ നല്‍കേണ്ടിവന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തെലങ്കാനയിലെ മുലുഗു മണ്ഡലിലെ ബഞ്ചാരപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ഗംഗാധറിന്റെ ഭാര്യ ജാതി മേലാളന്മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നതും  അന്വേഷണം ആരംഭിച്ചതും.
ഗംഗാധറിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ജഗന്നാഥം എന്നയാളാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബഞ്ചാരപ്പള്ളി ഗ്രാമത്തില്‍ നിന്നുള്ളയാള്‍  സമുദായ നേതൃത്വത്തെ സമീപിച്ചത്. ജഗന്നാഥത്തിന്റെ ബന്ധുവാണ് ഗംഗാധര്‍.
ആരോപണങ്ങള്‍ ഗംഗാധര്‍ നിഷേധിച്ചെങ്കിലും സമുദായത്തിലെ നേതാക്കള്‍  അത് ചെവിക്കൊണ്ടില്ല,
മൂന്ന് മാസമായിട്ടും പ്രശ്‌നം പരിഹരിക്കാനാകാതെ വന്നതോടെ, ചൂടുള്ള ഇരുമ്പ് ദണ്ഡ് പിടിച്ച് സത്യം തെളിയിക്കാന്‍ അഗ്നിപരീക്ഷയെന്ന അന്ധവിശ്വാസത്തില്‍ എത്തുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഒരാള്‍ സത്യം പറയുന്ന ശുദ്ധനാണെങ്കില്‍  ചൂടുള്ള ഇരുമ്പ് ദണ്ഡ് പിടിച്ചാലും പൊള്ളലേല്‍ക്കില്ലെന്നാണ്  ആളുകളുടെ അന്ധവിശ്വാസം. ഇതു ചെയ്യാനാണ് സമുദായ നേതാക്കള്‍ യുവാവിനോട് ആജ്ഞാപിച്ചതെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 25ന് ഗ്രാമവാസികളുടെ സാന്നിധ്യത്തില്‍ ഗംഗാധര്‍ ചടങ്ങ് നടത്തി. തന്റെ നിരപരാധിത്വം തെളിയിക്കുന്ന ചടങ്ങില്‍  കൈകള്‍ പൊള്ളിയിട്ടില്ലെന്ന് ഗംഗാധറും ഭാര്യയും അവകാശപ്പെട്ടു. എന്നിരുന്നാലും, മുതിര്‍ന്നവര്‍ ഫലം അംഗീകരിച്ചില്ലെന്നും പരാതി നല്‍കിയ ആളുടെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചതായി ഗംഗാധര്‍ പറയുന്നു.  
തുടര്‍ന്നാണ് ഗംഗാധറിന്റെ ഭാര്യ മുലുഗു പോലീസില്‍ പരാതി നല്‍കിയത്.
 മുത്തശ്ശിമാരുടെ കാലത്ത് ഞങ്ങളുടെ ജാതിയില്‍ ഇതൊരു ആചാരമായിരുന്നു. ഞങ്ങള്‍ അത് വിശ്വസിക്കുകയും ചെയ്യുന്നു.   ഇരുമ്പ് ദണ്ഡ് പിടിച്ച തന്റെ കൈകള്‍ക്ക് പൊള്ളലേറ്റില്ലെന്നും ഗംഗാധര്‍ പറഞ്ഞു.  ഇതിനര്‍ത്ഥം താന്‍ നിരപരാധിയാണെന്നും ഒരു തുകയും നല്‍കേണ്ടതില്ലെന്നുമാണ്.  എന്നാല്‍ അവര്‍ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്  പോലീസിനെ സമീപിച്ചത്- അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഗംഗാധറിന്റെ കൈകള്‍ക്ക് പൊള്ളലേറ്റുവെന്നാണ് പരാതിക്കാരനായ ജഗന്നാഥം വാദിക്കുന്നത്.
തന്റെ ബന്ധുവായ ഗംഗാധറിന് തെന്റെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടെന്ന കാര്യം ഉറപ്പാണ്. കൈക്ക് പൊള്ളലേറ്റിട്ടും അയാള്‍ സ്വീകരിക്കുന്നില്ല. പിഴയടക്കാന്‍ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതെ  ഇപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി തങ്ങളെ ഉപദ്രവിക്കുകയാണെന്നു ജഗന്നാഥം പറഞ്ഞു.

 

Latest News