ഒര്‍ലാന്‍ഡോ- അമേരിക്കയില്‍ സ്യൂട്ട് കേസില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് വിമാനം കയറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഫ്‌ളോറിഡയിലേക്കുള്ള വിമാനത്തിലാണ് സംഭവം. പെന്‍സില്‍വാനിയക്കാരനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി.
സ്‌ഫോടകവസ്തു കൈവശം വച്ചതിനും വിമാനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതിനുമാണ് 40 കാരനായ മാര്‍ക്ക് മഫ്‌ലിക്കെതിരെ കേസ്.
ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോ സാന്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ടിക്കറ്റെടുത്ത ഇയാള്‍ ലെഹി വാലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് പിടിയിലായത്. ചെക്ക് ഇന്‍ ചെയ്ത സ്യൂട്ട്‌കേസില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പ്രോസിക്യൂട്ടര്‍പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. സുരക്ഷാ സ്‌ക്രീനിംഗില്‍ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ബാഗ് പരിശോധിക്കുകയായിരുന്നു. മെഴുക് കടലാസിലാണ് സ്‌ഫോടക വസ്തു പൊതിഞ്ഞിരുന്നത്. വാണിജ്യ ഗ്രേഡ് പടക്കങ്ങളില്‍ ഉപയോഗിക്കുന്ന ഇരുണ്ട മിശ്രിതമാണെന്ന് സംശയിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)