Sorry, you need to enable JavaScript to visit this website.

ബഡായി ബംഗ്ലാവ് അവസാനിക്കുമെന്നും ഇല്ലെന്നും  

മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. അഞ്ച് വര്‍ഷത്തോളമായി എഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന ഈ പരിപാടി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള അവതരണവുമായിട്ടാണ് മുന്നേറിയിരുന്നത്. രമേഷ് പിഷാരടി അവതാരകനായി എത്തിയപ്പോഴാണ് പരിപാടിക്ക് മികച്ച സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. റേറ്റിങ്ങില്‍ ഇപ്പോഴും മുന്‍പന്തിയിലുളള പരിപാടി പര്യവസാനിപ്പിക്കുന്നതായുളള വാര്‍ത്ത പ്രേക്ഷകരില്‍ നിരാശയുണ്ടാക്കിയിരുന്നു. മലയാളത്തില്‍ കോമഡി പ്രോഗ്രാമുകള്‍ പലതും വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായിട്ടായിരുന്നു ബഡായി ബംഗ്ലാവിന്റെ അവതരണം. ബഡായി ബംഗ്ലാവിലെത്തുന്ന അതിഥികളും അവര്‍ക്കു മുന്നില്‍ വിശേഷങ്ങളും പരിഭവും മണ്ടത്തരങ്ങളുമായി എത്തുന്ന അംഗങ്ങളുമായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. രമേഷ് പിഷാരടിയുടെയും മറ്റ് കലാകാരന്‍മാരുടെയും കൗണ്ടറുകള്‍ക്ക് കട്ടയ്ക്ക് പിടിച്ചുനില്‍ക്കാറുളള മുകേഷ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. ബഡായി ബംഗ്ലാവിന്റെ ഉടമസ്ഥന്‍ എന്ന റോളിലാണ് പരിപാടിയില്‍ മുകേഷ് എത്തിയിരുന്നത്. 
ധര്‍മ്മന്‍, ആര്യ, മനോജ് ഗിന്നസ്, പ്രസീതാ മേനോന്‍ തുടങ്ങിയ താരങ്ങളും പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നു. എഷ്യാനെറ്റിലെ തന്നെ സിനിമാല എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയായ ഡയാന സില്‍വസ്റ്ററാണ് ബഡായി ബംഗ്ലാവ് സംവിധാനം ചെയ്തിരുന്നത്. 2013 ഒക്ടോബര്‍ 13നായിരുന്നു ബഡായി ബംഗ്ലാവിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തിരുന്നത്. ബഡായി ബംഗ്ലാവ് പര്യവസാനിപ്പിക്കുകയാണെന്ന് രമേഷ് പിഷാരടി തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നത്. പരിപാടി അവസാനിപ്പിക്കില്ലെന്നാണ് ആര്യ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഞങ്ങളുടെ എം.എല്‍.എയെ നേരില്‍ കാണാനുള്ള ഏക അവസരം ഇല്ലാതാക്കരേത എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയവരുമുണ്ട്. 


 

Latest News