വിഡ്ഢിത്തരങ്ങളുടെ തോഴനായ ബിപ്ലവ് കുമാര്‍ പുതിയ ചാലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ്. ത്രിപുരയിലെ യുവാക്കള്‍ കേന്ദ്രകായിക മന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച് ക്യാംപെയിന് പോലെ ഏറ്റെടുക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് പറഞ്ഞത്. എല്ലാ യുവാക്കളും പുഷ് അപ്പ് എടുത്താല്‍ അവര്‍ ഫിറ്റായി ഇരിക്കും ഒപ്പം സംസ്ഥാനവും ഫിറ്റാകും എന്നാണ് ബിപ്ലവ് ഭാഷ്യം. ചാലഞ്ച് ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ എല്ലാ യുവാക്കളേയും വിവാദങ്ങളുടെ തോഴനായ ബിപ്ലവ് വെല്ലുവിളിച്ചിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രി രാജ്യവര്ദ്ദന്റെ 20 പുഷ് അപ് എങ്കിലും ചെയ്യണമെന്ന വെല്ലുവിളി താന്‍ ഏറ്റെടുത്തിരുന്നെന്നും എല്ലാ യുവാക്കളും പുഷ് അപ് എടുക്കണമെന്നും ഇതിലൂടെ യുവാക്കളും സംസ്ഥാനവും ആരോഗ്യമുള്ളതാകുമെന്നും ബിപ്ലവ് പറഞ്ഞു. കാലക്രമേണ യുവാക്കളുടെ നെഞ്ചളവ് 56 ഇഞ്ചായി ഉയരുമെന്നും ഇതിലൂടെ എന്‍ഡിഎയുടെ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാകുമെന്നും ബിപ്ലവ് പറഞ്ഞു.