ന്യൂദല്‍ഹി- ഫോട്ടോ എടുക്കാന്‍ അനുമതി ചോദിച്ച കൗമാരക്കരന്‍ വീഡിയോ പകര്‍ത്തിയ അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം യാമി ഗൗതം.
അനുവാദമില്ലാതെ തന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നാണ് താരം പരാതിപ്പെടുന്നത്. താരങ്ങളുടെ സ്വകാര്യതയിലേയ്ക്ക് ആളുകള്‍ കടന്നു കയറുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ജന്മനാടായ ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കി. ഏകദേശം 19-20 വയസ് തോന്നിപ്പിക്കുന്ന ആണ്‍കുട്ടി ഫോട്ടോ എടുക്കാനായി എത്തി. സമ്മതം നല്‍കിയതോടെ ഫോട്ടോയ്ക്ക് പകരം കുട്ടി വീഡിയോ പകര്‍ത്തിയെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്നും യാമി പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകള്‍ ആ വീഡിയോ കണ്ടുവെന്ന് നടി വെളിപ്പെടുത്തി. ഇന്നത്തെക്കാലത്ത് ആര്‍ക്ക് വേണമെങ്കിലും ആരുടെയും വീഡിയോ അനുവാദമില്ലാതെ എടുക്കാമെന്നുള്ള സ്ഥിതിയാണെന്നും യാമി ഗൗതം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)