Sorry, you need to enable JavaScript to visit this website.

കേരള മുസ്‌ലിം ജമാഅത്ത് സമ്മേളനത്തിന് കൊച്ചിയിൽ തുടക്കമായി

കൊച്ചി- സുന്നി ആദർശ പ്രസ്ഥാനത്തിന് ദിശാബോധം പകരുന്നതിനുള്ള കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം. എറണാകുളം മറൈൻ ഡ്രൈവിൽ സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി പതാക ഉയർത്തി. ഇന്ന് വൈകുന്നേരം നാലിന് 15,000 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സമഗ്ര മേഖലകളിലും പ്രവർത്തകരെ സജ്ജരാക്കുന്ന വിഷയങ്ങൾ ചർച്ചയാകും. യൂനിറ്റ്, സർക്കിൾ, സോൺ, ജില്ലാ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ മാത്രമാണ് സമ്മേളന പ്രതിനിധികൾ.    


പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാർ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ല്യാർ അധ്യക്ഷത വഹിക്കും. 
സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. പ്രസ്ഥാനം, ആദർശം, അഹലുസ്സുന്ന, ദേശീയം, അന്തർദേശീയം, ന്യൂനപക്ഷം, നവോത്ഥാനം, ദഅ്വത്ത്, ലിബറലിസം തുടങ്ങിയ വിഷയങ്ങളിൽ സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ല്യാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ല്യാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, എൻ അലി അബ്ദുല്ല, സുലൈമാൻ സഖാഫി മാളിയേക്കൽ, റഹ്മത്തുള്ള സഖാഫി എളമരം, എ പി അബ്ദുൽ ഹക്കീ അസ്ഹരി, ഫൈസൽ അഹ്സനി രണ്ടത്താണി, ഫിർദൗസ് സഖാഫി പ്രസംഗിക്കും. 


പതാക ഉയർത്തൽ ചടങ്ങിൽ കെ. കെ അഹമ്മദ് കുട്ടി മുസ്‌ല്യാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി,എ.അഹമ്മദ് കുട്ടി ഹാജി,വി.എച്ച് അലി ദാരിമി, സി.ടി ഹാഷിം തങ്ങൾ, കെ കെ അബ്ദുർറഹ്മാൻ മുസ്‌ല്യാർ, എൻ.അലി അബ്ദുല്ല, സി.പി സൈതലവി മാസ്റ്റർ, അബ്ദുൽ ജബ്ബാർ സഖാഫി, സി.എ ഹൈദ്രോസ് ഹാജി, ഷാജഹാൻ സഖാഫി,കൈതപ്പാടൻ അബ്ദുൽ കരീം ഹാജി, സൈഫുദ്ദീൻ ഹാജി സംബന്ധിച്ചു.  
പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് ചേരാനെല്ലൂർ ജാമിഅ അശ്അരിയ്യയിൽ കാബിനറ്റും സംസ്ഥാന കൗൺസിലും നടന്നു.ഇന്ന് രാവിലെ ഏഴ് മണി മുതൽ കളമശ്ശേരി നജാത്ത് ഓഡിറ്റോറിയത്തിൽ തിരഞ്ഞെടുത്ത 300 പ്രതിനിധികൾ സംബന്ധിക്കുന്ന സംസ്ഥാന കൗൺസിൽ നടക്കും. അടുത്ത ഒരു വർഷത്തെ പദ്ധതികളും ബജറ്റും കൗൺസിലിൽ അവതരിപ്പിക്കും.പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News