മുംബൈ- നിര്‍ഭയത്വവും വിട്ടുവീഴ്ചയില്ലാത്തതുമായ മനോഭാവം തനിക്ക് ലഭിച്ചത് അമ്മയിലൂടെയാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററിലാണ് അമ്മയെ കുറിച്ചുള്ള നടിയുടെ കുറിപ്പുകള്‍.
അമ്മ ആശ ഇപ്പോഴും സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും അവരാണ് കരുത്ത് പകരുന്നതെന്ന് കങ്കണ പറയുന്നു. 25 വര്‍ഷത്തിലധികം അധ്യാപികയായിരുന്ന അമ്മ കൃഷിക്കായും ധാരാളം സമയം ചെലവാക്കിയിരുന്നു. നിരവധി രാഷ്ട്രീയക്കാരും ബിസിനസുകാരും ഒക്കെയുള്ള കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. 25 വര്‍ഷത്തിലധികം അധ്യാപികയായിരുന്നു അമ്മ. ദിവസവും ഏഴെട്ട് മണിക്കൂറുകള്‍ കൃഷിക്കായി അമ്മ മാറ്റിവെക്കാറുണ്ട്. വീട്ടില്‍ ഒരുപാട് പേര്‍ വരാറുണ്ട്. ഇവര്‍ക്കൊക്കെ അമ്മ ചായയും പലഹാരവും നല്‍കും-കങ്കണ ട്വീറ്റ് ചെയ്തു.
തന്റെ ഫിലിം സെറ്റുകളില്‍ വരാനോ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനോ ഒന്നും അമ്മയ്ക്ക് താത്പര്യം ഇല്ലെന്ന പരിഭവവും കങ്കണ പങ്കുവെക്കുന്നു. വീട്ടിലെ ഭക്ഷണമാണ് അമ്മ ഇഷ്ടപ്പെടുന്നത്. മുംബൈയില്‍ താമസിക്കാനോ വിദേശത്തേയ്ക്ക് പോകാനോ അമ്മയ്ക്ക് ഇഷ്ടമില്ലെന്നും കങ്കണ കുറിച്ചു.
സിനിമകളുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി'യാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള ചിത്രം. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനവും കങ്കണ തന്നെയാണ്. മണികര്‍ണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
റിതേഷ് ഷായാണ് തിരക്കഥ. സംഗീത സംവിധാനം ജി.വി പ്രകാശ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)