ന്യൂദല്‍ഹി- അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഡോളറിനെതിരെ എട്ടു പൈസയുടെ നഷ്ടത്തോടെ 82 രൂപ 84 പൈസയിലാണ് വിനിമയം നടന്നത്.
വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ 83 ലക്ക് രൂപ നീങ്ങുമെന്ന് തോന്നിച്ചെങ്കിലും 82 രൂപ 94 പൈസയിലേക്കാണ് ആദ്യമെത്തിയത്. 2022 ഒക്ടോബര്‍ 20ന് ശേഷമുള്ള റെക്കോര്‍ഡ് താഴ്ചയാണിത്. എന്നാല്‍ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ പൊതുമേഖല ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് രൂപയുടെ തകര്‍ച്ചയുടെ ആഘാതം കുറച്ചത്. റിസര്‍വ് ബാങ്ക് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഡോളറിനെതിരെ 83 കടന്നും രൂപ തകര്‍ച്ച നേരിട്ടേക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.