Sorry, you need to enable JavaScript to visit this website.

ട്രെയിനില്‍ കഞ്ചാവ് വലിച്ച്  അലമ്പായി പെണ്‍കുട്ടികള്‍ 

ടാറ്റാനഗര്‍- തിരക്കുള്ള ട്രെയിനുള്ളില്‍ കഞ്ചാവും സിഗരറ്റും വലിച്ച് പെണ്‍കുട്ടികള്‍. ദൃശ്യങ്ങളടക്കം ഒരു യാത്രക്കാരന്‍ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ റെയില്‍വേ ഇടപെട്ടു. ഇവര്‍ക്കെതിരെ നടപടിയെടുത്തോ എന്നതില്‍ വ്യക്തതയില്ല.
ഝാര്‍ഖണ്ഡിലെ ടാറ്റാനഗറില്‍ നിന്ന് ബിഹാറിലെ കത്തിയാറിലേക്കുള്ള ട്രെയിനിലാണ് സംഭവം. ബംഗാളിലെ അസന്‍സോളില്‍ നിന്ന് കയറിയ യുവതികള്‍ ട്രെയിനകത്ത് കഞ്ചാവും സിഗരറ്റും വലിച്ചു എന്ന് ട്വീറ്റിലുണ്ട്. രാത്രി മുഴുവന്‍ മഹിളകള്‍ കഞ്ചാവ് വലിച്ചാണ് സമയം കളഞ്ഞത്. നേരം വെളുക്കുമ്പോഴേക്ക് കുമാരിമാര്‍ ഒരു പരുവത്തിലായിരുന്നു.  ട്രെയിന്റെ ശുചിമുറിക്കരികെ നിന്ന് ഒരു യുവതി സിഗരറ്റ് വലിക്കുന്ന ദൃശ്യവും ഈ ട്വീറ്റിലുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇടപെട്ടു. ട്രെയിന്‍ യാത്രയുടെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇയാളോട് റെയില്‍വേ സേവ അഭ്യര്‍ഥിച്ചു.യാത്രക്കാരികളുടെ പിഎന്‍ആര്‍ നമ്പര്‍ ട്രെയിന്‍ നമ്പര്‍, സമയം, ഏത് സ്റ്റേഷനില്‍ വെച്ചാണ് സംഭവം തുടങ്ങിയവ ഉള്‍പ്പെടെ അറിയിക്കണമെന്നാണ് അറിയിച്ചത്. 
 

Latest News