- അനീതിയുടെ ഇരുട്ടിനോട് ഏറ്റുമുട്ടുമ്പോഴും കൈമോശം വരാത്ത പുഞ്ചിരികളുടെ ധീരതയ്ക്ക് സ്നേഹാഭിവാദ്യങ്ങളെന്ന് കെ.കെ രമ
കോഴിക്കോട് - പന്തീരങ്കാവ് യു.എ.പി.എ കേസിൽ ജാമ്യത്തിലിറങ്ങിയ മുൻ സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബിനും ത്വാഹയ്ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ രമ. അലനും താഹയും രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിനിടെ തന്നെ വന്ന് കണ്ട കാര്യം രമ ഫേസ് ബുക്കിൽ വെളിപ്പെടുത്തി.
മറക്കാനാകത്ത അനുഭവമാണതെന്ന് രമ കുറിച്ചു. വിശ്വസിച്ച പ്രസ്ഥാനവും പഠിച്ച ദർശനങ്ങളും പകർന്നുതന്ന വെളിച്ചത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോയതിന്റെ ഭാഗമായി ഒറ്റപ്പെട്ട് പോയവരാണ് ഇരുവരുമെന്ന് രമ വ്യക്തമാക്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: അഖിലേന്ത്യാ സമ്മേളനാനുഭവങ്ങളിൽ മറക്കാനാവത്തതാണ് അലന്റെയും ത്വാഹയുടേയും സമ്മേളന സന്ദർശനം. വിശ്വസിച്ച പ്രസ്ഥാനവും പഠിച്ച ദർശനങ്ങളും പകർന്നുതന്ന വെളിച്ചത്തിൽ ഈ ലോകം കാണാനും ഇടപെടാനും ശ്രമിച്ചതിന്റെ ഭാഗമായി, ഒറ്റപ്പെട്ടു പോവുന്നവരുടെയും ഒറ്റുകൊടുക്കപ്പെട്ടവരുടെയും വേദനയെന്തെന്ന്, അതെങ്ങനെ നമ്മളെ നിസ്സഹായാരാക്കുമെന്ന് നന്നായറിയാം. അനുഭവങ്ങളിലെ ആ സമരസാഹോദര്യമാണ് ഇവരുമായി അടുപ്പിക്കുന്നത്. അനീതിയുടെ ഇരുട്ടിനോട് ഏറ്റുമുട്ടുമ്പോഴും കൈമോശം വരാത്ത ഈ പുഞ്ചിരികളുടെ ധീരതയ്ക്ക് സ്നേഹാഭിവാദ്യങ്ങൾ.