ന്യൂദല്‍ഹി- രാജ്യത്ത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് ധ്രുവീകരണം ശക്തമാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഇന്ന് സുപ്രീം കോടതിയില്‍നിന്ന് കണക്കിനുകിട്ടി. ജസ്റ്റിസ് കെ.എം. ജോസഫും നാഗരരത്‌നയും ഉന്നയിച്ച ചോദ്യങ്ങള്‍ ബി.ജെ.പി രാജ്യത്ത് നടത്തുന്ന ധ്രുവീകരണ നീക്കങ്ങളെ തുറന്നു കാട്ടുന്നതായിരുന്നു.
രാജ്യത്തെ ആയിരത്തിലധികം സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായ വിറപ്പിച്ചത്. ഹരജി പിന്‍വലിച്ചോളാമെന്ന് പറഞ്ഞ അശ്വനി കുമാറിന് മതിവരുവോളെ കൊടുത്ത ശേഷമാണ് ജഡ്ജിമാര്‍ അവസാനിപ്പിച്ചത്.
ഹരജി വിരല്‍ ചൂണ്ടുന്നത് ഒരു സമൂഹത്തിനു നേരെയാണെന്നും ഇത് ക്രൂരമാണെന്നും ഇന്ത്യ മതേതര ജനാധിപത്യ രാജ്യമാണെന്ന് ഓര്‍ക്കണമെന്നും കോടതി പറഞ്ഞു. വീണ്ടും രാജ്യം ആളിക്കത്താന്‍ ആഗ്രഹിക്കുകയാണോയെന്നാണ് ഹരജിക്കാരനോട് ജസ്റ്റിസ് കെ.എം. ജോസഫ് ചോദിച്ചത്. നിലവില്‍ രാജ്യം നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം സ്വീകരിക്കുന്ന ജീവിതരീതിയാണ് ഹിന്ദു സംസ്‌കാരത്തിന്റേത്. കേരളത്തില്‍ ഹിന്ദു രാജാക്കന്മാര്‍ മറ്റ് മതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ പണിയാന്‍ ഭൂമി കൊടുത്ത ചരിത്രമുണ്ട്. ഭിന്നിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷ് രീതിയാണോ ഹരജിക്കാരന്‍ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ തടവറയില്‍ കഴിയാന്‍ ഇനി പറ്റില്ല. സമൂഹത്തിനെ നശിപ്പിക്കുന്ന ഉപകരണമായി കോടതിയെ മാറ്റാന്‍ ശ്രമിക്കരുത്. ഹിന്ദു സംസ്‌കാരത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ ഹരജിക്കാരന്‍ ശ്രമിക്കണം. കോടതിയുടെ തീരുമാനം ശരിയാണെന്ന് ഹരജിക്കാരന് പിന്നീട് മനസ്സിലാകുമെന്നും സുപ്രീംകോടതി പറഞ്ഞു
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)