തിരുവനന്തപുരം- മദ്യപിച്ച് ജീവിതത്തിലെ എല്ലാ സ്വത്തും സമാധാനവും നശിപ്പിച്ച വ്യക്തിയാണ് തന്റെ അച്ഛനെന്നും അദ്ദേഹം ഒന്നും നശിപ്പിച്ചില്ലായിരുന്നുവെങ്കില്‍ തനിക്ക് ഇന്ന് 200 കോടിയുടെ ആസ്തിയുണ്ടാക്കുമായിരുന്നുവെന്നും നടന്‍ ബൈജു.
എന്റമ്മയുടെ ഗുണമാണ് എനിക്ക് കിട്ടിയത് അമ്മ തഗ്ഗടിക്കുന്ന ആളായിരുന്നു. അമ്മ മരിച്ചുപോയി. തങ്കമ്മ എന്നായിരുന്നു അമ്മയുടെ പേര്. അച്ഛന്റെ പേര് ഭാസ്‌കരന്‍ നായര്‍. അച്ഛന്‍ 1989ല്‍ മരിച്ച് പോയി. 63 വയസ്സിലായിരുന്നു മരണം. അച്ഛന്‍ മരിച്ചതിന് കാരണം കയ്യില്‍ ഇരിപ്പ് തന്നെയാണ്. മദ്യപാനവും എല്ലാ പരിപാടികളുമുണ്ടായിരുന്നു. അമ്മ 86 വയസ്സിലാണ് മരിച്ചത്. അമ്മയുടെ ആയുസ്സിലാണ് ഞാന്‍ പിടിച്ച് നില്‍ക്കുന്നത്. അവരെ പോലെ അത്രയും കാലം ജീവിച്ചില്ലെങ്കിലും ഒരു 75 വരെയൊക്കെ പോയാല്‍ മതി.
അച്ഛന്‍ ജീവിതത്തില്‍ ഒരുപാട് നശിപ്പിച്ച് കളഞ്ഞു. കണ്ടമാനം സ്വത്തുക്കളുണ്ടായിരുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയതൊന്നുമില്ല, ദാനമായി കിട്ടിയതാണ്. ഇതെല്ലാം പല ബിസിനസുകള്‍ ചെയ്തു വിറ്റ് തുലച്ചു. അങ്ങനെ നശിപ്പിച്ചു.
ആ സ്ഥലങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ 200 കോടിയുടെ ആസ്തിയായേനെ. നാട്ടുകാര്‍ക്കെല്ലാം അറിയാം. അച്ഛനോട് ദേഷ്യമില്ല. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല- ബൈജു അഭിമുഖത്തില്‍ പറഞ്ഞു