- ലീഗ് ജനാധിപത്യ പാർട്ടി, മതനിരാസമല്ല, മതനിരപേക്ഷതയാണ് സി.പി.എം മുന്നോട്ട് വയ്ക്കുന്നത്.
- ലീഗിലെ ആയിരക്കണക്കിന് പ്രവർത്തകർ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി
(വേങ്ങര) മലപ്പുറം - മതത്തെയും വിശ്വാസത്തെയും എതിർക്കുന്ന നിലപാടുള്ള പാർട്ടി അല്ല സി.പി.എമ്മെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇക്കാര്യം ലീഗിലെ ഒരു വിഭാഗത്തിന് അറിയാമെന്നും ലീഗിലെ ആയിരക്കണക്കിന് പ്രവർത്തകർ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം മതനിരാസ പാർട്ടി ആണെന്ന ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ പ്രസ്താവനയോടായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ഉൾപ്പടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗം സംഘടനകളോടും അടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ലീഗ് ജനാധിപത്യ പാർട്ടി ആണെന്ന് തന്നെയാണ് പാർട്ടിയുടെ നിലപാട്. വർഗീയതയെ എതിർക്കണമെന്ന് പറയുന്നവരും അല്ലാത്തവരുമായി ലീഗിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടെന്നും അതുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി വിഷയത്തിൽ നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. ജമാഅത്തെ ഇസ്‌ലാമി ആർ.എസ്.എസ് ചർച്ചയിൽ ഇതുവരെ യു.ഡി.എഫ് മറുപടി പറഞ്ഞില്ല. കമ്മ്യൂണിസ്റ്റുകാർ മതനിരാസം എന്ന നിലപാട് അംഗീകരിക്കുന്നേയില്ല. പാർട്ടി രൂപീകരിച്ച സമയത്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട് മതനിരാസമല്ല, മതനിരപേക്ഷതയാണ് മുന്നോട്ടുവയ്ക്കുന്നതെന്ന്. മതത്തെ തള്ളിപ്പറയാനോ, വിശ്വാസികളെ തള്ളിപ്പറയാനോ സി.പി.എം ഉദ്ദേശിക്കുന്നില്ല. മാർക്‌സിസ്റ്റുകാർ മതത്തെ ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. മുസ്‌ലിംകളെ കമ്മ്യൂണിസ്റ്റുകാരിൽനിന്ന് അകറ്റാനുള്ള ശ്രമം നടക്കാൻ പോകുന്നില്ല. മലപ്പുറം നല്ലതുപോലെ മാറിയിരിക്കുകയാണെന്ന് കൊണ്ടോട്ടി കടന്നപ്പോൾ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
രാജ്യം ഭരിക്കുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തോട് ശക്തിയായ ഒരു എതിർപ്പ് പോലും പ്രകടിപ്പിക്കാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് കഴിഞ്ഞില്ല. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ദൗർബല്യം. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെയും ഒന്നും പറഞ്ഞില്ല. ഹരിയാനയിൽ യുവാക്കളെ തട്ടിക്കൊണ്ട് പോയി ചുട്ടുകൊന്ന സംഘ്പരിവാർ നേതാവിന്റെ പേര് പുറത്തുവന്നിട്ടും കേസ് എടുക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ പ്രതിരോധ ജാഥയുടെ മലപ്പുറം ജില്ലയിലെ പര്യടനം പുരോഗമിക്കുകയാണ്. ഇന്ന് വേങ്ങരയിലായിരുന്നു ആദ്യ സ്വീകരണം. വൈകീട്ട് തിരൂരിലാണ് സമാപനം.