കൊച്ചി- വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ വന്‍തുക കമ്മിഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷനല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ രവീന്ദ്രന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് അയിച്ച അശ്ലീലച്ചുവയുള്ള സ്വകാര്യ ചാറ്റ് മെസേജുകള്‍ പുറത്ത്. അശ്ലിലച്ചുവയുള്ള ചാറ്റ് പ്രോത്സാഹിപ്പിക്കുന്നതല്ല സ്വപ്‌ന നല്‍കുന്ന മറുപടികള്‍.
നാളെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ് (ഇഡി) സി.എം. രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുന്നത്. ദുബായിലെ റെഡ് ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി രൂപ കമ്മിഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ടെന്നാണു കേസ്. പദ്ധതിയുടെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രവീന്ദ്രനും സ്വപ്നയും തമ്മില്‍ ഫോണില്‍ ആശയവിനിമയം നടന്നിരുന്നതിനുള്ള തെളിവാണ് പുറത്തുവന്ന ചാറ്റുകള്‍. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്ന ചാറ്റുകളാണോ ഇതെന്ന കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
നാലു തവണ നോട്ടിസ് നല്‍കിയ ശേഷമാണ് ആദ്യ തവണ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ രവീന്ദ്രന്‍ തയാറായത്. ഇത്തവണ ഹാജരാകാന്‍ വൈകിയാല്‍ ഇ.ഡി കടുത്ത നടപടികളിലേക്കു നീങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇ.ഡിയുടെ കൈവശമുള്ള സ്വപ്നയുടെ ഫോണിൽ നിന്നുമാണ് സന്ദേശങ്ങൾ പുറത്തുവന്നിരിക്കുന്നത്. സ്വപ്നയെ തനിക്ക് വ്യക്തിപരമായി അറിയിയല്ലെന്ന രവീന്ദ്രന്റെ വാദമാണ് ഇതോടെ പൊളിയുന്നത്. 2018 നവംബർ ആറിന് നടത്തിയ ചാറ്റിൽ എല്ലാ അതിർവരമ്പുകളും രവീന്ദ്രന് ലംഘിക്കുന്നുണ്ട്. മദ്യപിക്കാറുണ്ടോ എന്ന രവീന്ദ്രന്റെ ചോദ്യത്തിന് ഉണ്ടെന്നും, ബക്കാർഡി ആണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും സ്വപ്ന മറുപടി പറയുന്നുണ്ട്. എന്നാൽ ഇതിന് രവീന്ദ്രൻ നൽകുന്ന മറുപടി ‘എനിക്ക് അമ്മയുടെ പാലാണ് ഇഷ്ടം. അതാണ് സന്തോഷത്തിന് നല്ലത്’ എന്നാണ്. പശുവിൻ പാൽ അല്ലെന്ന് ഇയാൾ വ്യക്തമാക്കുന്നതോടെ സംശയം തോന്നിയ സ്വപ്ന, ഒട്ടകത്തിന്റെയോ ആടിന്റേയോ പാലാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ എനിക്ക് ഇതൊന്നും ഇഷ്ടമല്ലെന്നായിരുന്നു രവീന്ദ്രന്റെ മറുപടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)