വാഴ്‌സ- വിമാനത്തിലെ ഏതെങ്കിലും സീറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പു വരുത്താനാവുമോ? തിരക്കിട്ട് വിമാനത്തില്‍ കയറി യാത്ര ചെയ്യുമ്പോള്‍ ഇതൊക്കെ ചിന്തിക്കാന്‍ ആര്‍ക്കുണ്ട് നേരം? ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണെന്ന വിഷയം ആരെങ്കിലും ചിന്തിക്കാറുണ്ടോ? മിക്കവരുടേയും ഉത്തരം ഇല്ല എന്നായിരിക്കും. തങ്ങളുടെ സൗകര്യത്തിനും സ്വാസ്ഥ്യത്തിനും പ്രധാനം നല്‍കികൊണ്ടാണ് സീറ്റ് തെരഞ്ഞെടുക്കുക. കാലുകള്‍ നീട്ടി വയ്ക്കാനുള്ള സൗകര്യമാണ് ചിലര്‍ക്ക് വേണ്ടതെങ്കില്‍ മറ്റു ചിലര്‍ക്ക് വിമാനം ലാന്‍ഡ് ചെയ്താലുടന്‍ പുറത്തേക്കിറങ്ങാനുള്ള മാര്‍ഗമാണ് പ്രധാനം. എന്നാല്‍ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണെന്ന് ചോദിച്ചാല്‍ ചില കണക്കുകള്‍ ഉത്തരം പറയും. അവസാന വരിയിലെ മദ്ധ്യഭാഗത്തുള്ള സീറ്റാണ് ഏറ്റവും സുരക്ഷിതമെന്നാണ് റിപ്പോര്‍ട്ട്. 28 ശതമാനം മാത്രമാണ് ഇവിടെ അപകട സാധ്യത. അതേസമയം, മദ്ധ്യഭാഗത്തിരിക്കുന്നവര്‍ക്ക് അപകടം പിണയാനുള്ള സാധ്യത 44 ശതമാനമാണ്. 35 വര്‍ഷത്തെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റല്‍ ഡേറ്റയനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ചിറകിന്റെ ഭാഗമുള്ളതിനാലും, ഇന്ധന ശേഖരമുള്ളതിനാലും മധ്യഭാഗം സുരക്ഷിതമല്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.