ന്യൂയോര്‍ക്ക്- ചൈന പാക്കിസ്ഥാനും ം ശ്രീലങ്കയ്ക്കും വായ്പ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്ക് പണം കടം നല്‍കുന്നത് വഴി അവരെ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണള്‍ഡ് ലൂ പറഞ്ഞു. മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ നീണ്ടുനില്‍ക്കുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ലൂ.
ഇന്ത്യ ഉള്‍പ്പെടെ മേഖലയിലെ മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും ചൈന പോലെയുള്ള ബാഹ്യശക്തികളുടെ പ്രേരണയില്ലാതെ സ്വന്തമായി തീരുമാനങ്ങളെടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അവരോടു സംസാരിക്കുമെന്നും ലൂ പറഞ്ഞു. ചൈനയെ സംബന്ധിച്ച് ഇന്ത്യയുമായി യു.എസ് തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ നടത്തിയെന്നും ലൂ കൂട്ടിച്ചേര്‍ത്തു. ചൈനീസ് ചാരബലൂണ്‍ വിവാദങ്ങള്‍ക്കു മുമ്പ് നടത്തിയ അത്തരം ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈന ഡെവലപ്പ്‌മെന്റ് ബാങ്കില്‍ നിന്നും 700 മില്യണ്‍ യു.എസ്. ഡോളറിന്റെ വായ്പ അനുവദിച്ചതായി പാക് ധനകാര്യമന്ത്രി ഇഷാഖ് ധര്‍ അറിയിച്ചിരുന്നു. ഈ പശ്ചാലത്തിലാണ് യു.എസ്. സ്റ്റേറ്റ് അസിസ്റ്ററ്റന്റ് സെക്രട്ടറിയുടെ പ്രതികരണം.