റിയാദ് -അഞ്ഞുറോളം പ്രവാസികള്‍ മാസം തോറും 200 റിയാലില്‍ കുറയാത്ത സംഖ്യ നിക്ഷേപിച്ച് രൂപീകരിച്ച നൂര്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് മലപ്പുറം കോട്ടക്കലില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ചങ്കുവെട്ടിയില്‍ ഗസല്‍ ബില്‍ഡേഴ്‌സ് ആന്റ് ഡവലപേഴ്‌സും നൂര്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റും സംയുക്തമായാണ് 15 നില ഫ് ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത്.
നാലു വര്‍ഷം മുമ്പ് റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് 15 ഡയറക്ടര്‍മാര്‍ക്ക് കീഴില്‍ നൂര്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റിന് തുടക്കം കുറിച്ചത്. അംഗങ്ങളില്‍ നിന്ന് 200 റിയാല്‍ വീതം മൂന്നുവര്‍ഷം തുടര്‍ച്ചയായി നിക്ഷേപം സ്വീകരിച്ചു. ഇക്കാലത്തിനിടയില്‍ വിവിധ ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപം നടത്തി ലാഭവിഹിതം വിതരണം ചെയ്തു. ചെറിയ ശമ്പളക്കാരായ അംഗങ്ങള്‍ക്ക് ആശ്വാസമാകുന്ന വിധത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കോട്ടക്കല്‍ പ്രൊജക്ടിന് കഴിഞ്ഞ മാസം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് തറക്കല്ലിട്ടത്. രാജാസ് ഹൈസ്‌കൂളിന് സമീപം നാഷണല്‍ ഹൈവേയില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ നൂര്‍ ഫ്യൂച്ചറിന്റെ സജീവ പങ്കാളിത്തമാണുള്ളത്. ഫ് ളാറ്റുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന ഈ പദ്ധതിയിലെ ലാഭവിഹിതം ഗസല്‍ ബില്‍ഡേഴ്‌സും നൂര്‍ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റും പങ്കിട്ടെടുക്കും.
നൂര്‍ കൂട്ടായ്മയില്‍ അംഗങ്ങളായവര്‍ക്ക് ഇതുവരെ ലഭിച്ച നിക്ഷേപത്തിന്റെ 70 ശതമാനത്തോളം ലാഭ വിഹിതമായി നല്‍കിയിട്ടുണ്ട്. സൗദി അറേബ്യയിലും നാട്ടിലും കൂടുതല്‍ പദ്ധതികളില്‍ പങ്കാളികളാകാനാണ് നൂറിന്റെ നീക്കം. ഇതിന്നായി നാട്ടില്‍ സ്വന്തം ഓഫീസ് തുടങ്ങും. ലാഭവിഹിതം അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും.
അശറഫ് തങ്ങള്‍ ചെട്ടിപ്പടി, അലവിക്കുട്ടി ഒളവട്ടൂര്‍, അസീസ് വെങ്കിട്ട, മുഹമ്മദ് വേങ്ങര, ഷൗകത്ത് കടമ്പോട്ട്, യൂനുസ് കൈതക്കോടന്‍, ഇഖ്ബാല്‍ കാവനൂര്‍, മുനീര്‍ വാഴക്കാട്, അശ്‌റഫ് മോയന്‍, ശറഫ് പുളിക്കല്‍, സിറാജ് വള്ളിക്കുന്ന്, സമദ് കൊടിഞ്ഞി എന്നവരടക്കം 15 പേരാണ് ഡയറക്ടര്‍മാര്‍.
ബത്ഹ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന ബിസിനസ് മീറ്റില്‍ ഗസല്‍ബില്‍ഡേഴ്‌സ് പ്രതിനിധികളായ മുജീബ്, ശാഫി, അശ്‌റഫ്, നൂറിനെ പ്രതിനിധീകരിച്ച് അലവിക്കുട്ടി ഒളവട്ടൂര്‍, അസീസ് വെങ്കിട്ട, മുഹമ്മദ് വേങ്ങര എന്നിവര്‍ സംസാരിച്ചു.