ദല്‍ഹി : ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ ബി ബി സിയുടെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരോട് ഭയമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡയറക്ടര്‍ ജനറല്‍ ടിം ഡെയ്വന്‍ നിര്‍ദ്ദേശിച്ചു. ഇ മെയിലൂടെയാണ് ബി ബി സിയുടെ നയം വ്യക്തമാക്കി ടിം ഡെയ്വിന്റെ നിര്‍ദേശം നല്‍കിയത്. ജീവനക്കാര്‍ കാണിച്ച ധൈര്യത്തിന് നന്ദി പറഞ്ഞ അദ്ദേഹം പക്ഷപാത രഹിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പ്രധാനപ്പെട്ട ഒന്നുമില്ലെന്നും അറിയിച്ചു. ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് വേണ്ട എല്ലാ പിന്തുണയും ബി ബി സി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബി ബി സിക്ക് അജണ്ടയില്ലെന്നും ടിം ഡെയ്വന്‍ വ്യക്തമാക്കി. ഗുജറാത്ത് കലാപത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഡോക്യുമെന്ററി ബി ബി സി പ്രക്ഷേപണം ചെയതതിന് തൊട്ടു പിന്നാലെയാണ് ആദായ നികുതി വകുപ്പ് ഇന്ത്യയിലെ ബി ബി സി ഓഫീസുകളില്‍ മൂന്ന് ദിവസം നീണ്ട റെയ്ഡ് നടത്തിയത്.