ശ്രീനഗര്‍- ജമ്മു കശ്മീരീലെ ശ്രീനഗറില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ യുവാക്കള്‍ക്കു മുകളിലൂടെ സൈനിക വാഹനം ഇടിച്ചുകയറ്റി ഒരാള്‍ കൊല്ലപ്പെട്ടു. അര്‍ധസൈനിക വിഭാഗമായ സിആര്‍പിഎഫ് വാഹനമാണ് നൊഹട്ടയില്‍ വെള്ളിയാഴ്ച മൂന്ന് യുവാക്കള്‍ക്കു മുകളിലൂടെ കയറ്റിയത്. ഗുരുതരമായി പരിക്കേറ്റ കൈസര്‍ അഹമദ് എന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. സംഭവം സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കശ്മീര്‍ സന്ദര്‍സശനത്തിന് എത്താനിരിക്കെയാണ് ഈ സംഭവം.
ഒരു മുതിര്‍ന്ന സിആര്‍പിഎഫ് ഓഫീസറെ വീട്ടില്‍ കൊണ്ടു പോയി വിട്ട് മടങ്ങി വരുന്നതിനിടെയാണ് സൈനിക വാഹനം യുവാക്കള്‍ക്കു നേരെ ഇടിച്ചു കയറ്റിയത്. സംഭവത്തിന്റെ വിവിധ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തെരുവില്‍ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കിടയിലൂടെ അതിവേഗം ഓടിച്ചു പോകുന്ന സിആര്‍പിഎഫ് വാഹനത്തെ പ്രക്ഷോഭകര്‍ ആക്രമിക്കുന്ന ദൃശ്യവുമുണ്ട്. വാഹനത്തിനു നേരെ കല്ലെറഞ്ഞും മറ്റും തടയാനും പ്രക്ഷോഭകര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സൈനിക വാഹനം അതിവേഗം രംഗം വിടുന്നതും ദൃശ്യത്തിലുണ്ട്. യുവാക്കളെ ഇടിച്ചു തെറിപ്പിചചതിനെ തുടര്‍ന്നാണ് പ്രക്ഷോഭകര്‍ വാഹനത്തെ ആക്രമിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.