ജിദ്ദ - ജിദ്ദയില്‍ നിന്ന് ഹായിലിലേക്കും തിരിച്ചുമുള്ള ഡയറക്ട് സര്‍വീസ് സൗദിയ പുനരാരംഭിക്കുന്നു. മാര്‍ച്ച് രണ്ടു മുതലുള്ള ജിദ്ദ-ഹായില്‍ സര്‍വീസുകളില്‍ സൗദിയ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ജിദ്ദ-ഹായില്‍ സര്‍വീസ് സൗദിയ യാതൊരുവിധ കാരണങ്ങളും വ്യക്തമാക്കാതെ നിര്‍ത്തിവെച്ചത്.
സൗദിയ ജിദ്ദ-ഹായില്‍ സര്‍വീസ് പുനരാരംഭിക്കുന്നതോടെ മാര്‍ച്ച് രണ്ടു മുതല്‍ ഫ്‌ളൈ അദീല്‍ ജിദ്ദ-ഹായില്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കും. സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീല്‍ ജിദ്ദ-ഹായില്‍ സര്‍വീസ് ആരംഭിച്ചതാണ് ഇതേ സെക്ടറില്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സൗദിയക്ക് പ്രേരകമായതെന്നാണ് കരുതുന്നത്. സൗദിയയെ അപേക്ഷിച്ച് ഫ്‌ളൈ അദീലില്‍ ജിദ്ദ-ഹായില്‍ സെക്ടറില്‍ ടിക്കറ്റ് നിരക്ക് കുറവാണ്.
ജിദ്ദ-ഹായില്‍ സെക്ടറില്‍ മാര്‍ച്ച് ഒന്നിന് യാത്ര ചെയ്യാനുള്ള ടിക്കറ്റിന് ഫ്‌ളൈ അദീലില്‍ 329 റിയാലാണ് നിരക്ക്. മാര്‍ച്ച് രണ്ടിന് ഇതേ സെക്ടറില്‍ സൗദിയ ടിക്കറ്റ് നിരക്ക് 599 റിയാലാണ്. സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന കമ്പനിയാണെങ്കിലും ഫ്‌ളൈ അദീല്‍ സൗദിയയില്‍ നിന്ന് തീര്‍ത്തും സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)