Sorry, you need to enable JavaScript to visit this website.

അല്ലാഹു പുരാതന സംസ്‌കൃത പദം; അര്‍ഥവും വിശദീകരിച്ച് നിശ്ചലാനന്ദ സ്വാമി

വാരണാസി-അല്ലാഹു (Allah) എന്ന വാക്ക്  പുരാതന സംസ്‌കൃത ഭാഷയില്‍ നിന്നുള്ളതാണെന്ന് ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതി (shankaraharya nischalanad saraswati) അവകാശപ്പെട്ടു. അല്ലാഹുവും ഓമും ഒന്നുതന്നെയാണെന്ന  ജംഇയ്യത്തുല്‍ ഉലാമയെ ഹിന്ദ് നേതാവ് മൗലാന സയ്യിദ് അര്‍ഷദ് മദനിയുടെ പരാമര്‍ശത്തെ നിശ്ചലാനന്ദ സരസ്വതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വാരണാസിയിലെ ഗോവര്‍ദ്ധന്‍ പുരി മഠത്തിലെ പ്രധാനിയാണ് നിശ്ചലാനന്ദ സരസ്വതി. സ്ത്രീത്വത്തിന്റെ ശക്തിയെയാണ് സംസ്‌കൃതത്തില്‍ അല്ലാഹു എന്ന വാക്ക് സൂചിപ്പിക്കുന്നതെന്നും ദുര്‍ഗ്ഗാദേവിയെ പ്രാര്‍ത്ഥിക്കാന്‍ ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഇന്ത്യക്കാരനും പണ്ട് ഒരു വൈദിക ആര്യനായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോകത്ത് ഒരു മതമേ ഉള്ളൂവെന്നും അതു  ഹിന്ദു സനാതന്‍ ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള എല്ലാ മതങ്ങളും വെറും വിഭാഗങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മതത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ ആദ്യം പഠിക്കേണ്ടത് സംസ്‌കൃത വ്യാകരണം പഠിക്കണം.
നമ്മളെല്ലാവരും സനാതനി വൈദിക ആര്യന്മാരായിരുന്നു. രാമചരിതമാനങ്ങളെ ചോദ്യം ചെയ്യുന്നവര്‍ നിര്‍ബന്ധമായും ചാണക്യ നിതി വായിക്കണമെന്നും ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതി പറഞ്ഞു.
മറ്റ് മതങ്ങളുടെ ഗ്രന്ഥങ്ങള്‍ക്കെതിരെ ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ലാതായിരിക്കയാണ്. പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയെ അദ്ദേഹം പിന്തുണച്ചു. ഹിന്ദുക്കളെ അലഞ്ഞുതിരിയാതെ ഉറപ്പിച്ചുനിര്‍ത്താനാണ് അദ്ദേഹം    ശ്രമിക്കുന്നത്.  ദൈവത്തിന്റെ നാമം സ്വീകരിച്ചുകൊണ്ട് അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.  താന്‍ എന്തെങ്കിലും അത്ഭുതം ചെയ്തതായി അദ്ദേഹം ഒരിക്കലും പറയില്ല. സംഭവിച്ചതെല്ലാം ഹനുമാന്റെ ശക്തി കൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്-നിശ്ചലാനന്ദ കൂട്ടിച്ചേര്‍ത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News