വാഷിംഗ്ടണ്‍- ചാറ്റ്ജിപിടി ഉള്‍പ്പെടുത്തിയ ബിംഗിനോട് സംസാരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ഉപയോക്താക്കളുടെ ആവശ്യത്തെ തുടര്‍ന്ന്
മൈക്രോസോഫ്റ്റ് ബിംഗ് ചാറ്റ് പരിധിയില്‍ ഇളവ് വരുത്തുന്നു. വിചിത്രമായ കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റ് അതിന്റെ എ.ഐ ചാറ്റ്‌ബോട്ട് ചിലസംഭാഷണങ്ങള്‍ പരിമിതപ്പെടുത്താന്‍ തുടങ്ങിയത്. ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് മൈക്രോസോഫ്റ്റ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. പുതിയ ബിംഗ് അതിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നത് മുതല്‍ ഉപയോക്താക്കളെ ശകാരിക്കുന്നത് വരെയുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
ഒരു സെഷനില്‍ അഞ്ച് ചാറ്റ് ടേണുകളിലും പ്രതിദിനം 50 ടേണുകളിലും ബിംഗിന്റെ എ.ഐ ചാറ്റ്‌ബോട്ടുമായുള്ള സംഭാഷണങ്ങള്‍ പരിമിതപ്പെടുത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്. 'ചാറ്റ് ടേണ്‍' എന്നത് ഒരു ഉപയോക്താവിന്റെ ചോദ്യവും ബിംഗിന്റെ പ്രതികരണവും ഉള്ള ഒരു കൈമാറ്റമായാണ് കമ്പനി നിര്‍വചിക്കുന്നത്.
വെറും നാല് ദിവസത്തിന് ശേഷമാണ് ഉപയോക്താക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് ആ പരിധികള്‍ ലഘൂകരിക്കുന്നത്. കാരണം ഉപയോക്താക്കള്‍ക്ക് ബിംഗുമായി വീണ്ടും ദൈര്‍ഘ്യമേറിയ സംഭാഷണങ്ങള്‍ ആവശ്യമാണ്.
ചാറ്റ് പരിധികള്‍ ഏര്‍പ്പെടുത്തിയത് മുതല്‍ ദൈര്‍ഘ്യമേറിയ ചാറ്റുകളുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രതികരണങ്ങള്‍ ലഭിച്ചുവെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)