ഒരു കുഞ്ഞിന്റെ അമ്മയ്ക്ക് ചേര്‍ന്ന വസ്ത്രധാരണമല്ല കരീന കപൂറിന്റേതെന്ന വിമര്‍ശനവുമായാണ് ആളുകള്‍ രംഗത്തെത്തിയിരുന്നത്. അമ്മമാര്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങളാണ് കരീന ധരിക്കേണ്ടതെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിനെതിരെ പരസ്യമായി തുറന്നടിച്ചിരിക്കുകയാണ് കരീന. 'ഒരാള്‍ക്ക് ഇണങ്ങുന്ന വസ്ത്രം എന്താണോ അതാണ് അവര്‍ ധരിക്കുക. അമ്മമാര്‍ക്ക് ചേരുന്ന വസ്ത്രം എന്താണെന്ന് എനിക്കറിയില്ല. എന്റെ അമ്മയും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അവരെ ഇപ്പോഴും അത്തരം വസ്ത്രങ്ങളില്‍ കാണാന്‍ നല്ല ഭംഗിയാണ്. സ്ത്രീകള്‍ക്ക് ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കാവുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എനിക്ക് ഒരു കുട്ടിയുളളതിനാല്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കരുതെന്നല്ല അര്‍ത്ഥം. ആത്മവിശ്വാസമുണ്ടെങ്കില്‍ ആര്‍ക്കായാലും ഏത് തരം വസ്ത്രം വേണമെങ്കിലും ധരിക്കാം', കരീന പറഞ്ഞു.
വിവാഹ ശേഷവും ബോളിവുഡില്‍ സജീവ സാന്നിദ്ധ്യമാണ് നടി കരീന കപൂര്‍. സെയ്ഫ് അലി ഖാനുമായുളള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ നടി തയ്യാറായിരുന്നില്ല. തുടര്‍ന്നും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് ബോളിവുഡില്‍ നിറസാന്നിദ്ധ്യമാണ് നടി. ശശാങ്ക ഘോഷ് സംവിധാനം ചെയ്ക വീരേ ദി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് കരീനയുടെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രം.
കരീനയ്‌ക്കൊപ്പം സോനം കപൂര്‍, സ്വര ഭാസ്‌ക്കര്‍, ശിഖ തല്‍സാനിയ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. വിരേ ദി വെഡ്ഡിങ്ങില്‍ ഗ്ലാമര്‍ വേഷത്തിലും കരീനയെത്തുന്നുണ്ട്. കരീനയും സോനവും ഗ്ലാമര്‍ വേഷത്തിലെത്തിയ ചിത്രത്തിലെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.