കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ മഞ്ജു വാര്യരുടെ ക്രോസ് വിസ്താരം പൂര്‍ത്തിയായി. ചൊവ്വാഴ്ച പ്രോസിക്യൂഷനും ബുധനാഴ്ച പ്രതിഭാഗവുമാണ് മഞ്ജുവിനെ വിസ്തരിച്ചത്. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലെ ശബ്ദം കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റേത് തന്നെയാണോ എന്ന് തെളിയിക്കുന്നതിനാണ് മഞ്ജുവാര്യരെ സാക്ഷിയായി വിസ്തരിച്ചത്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ജയിലില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിസ്തരിക്കാനാണ് കോടതി തീരുാമാനിച്ചതെങ്കിലും നേരിട്ട് ഹാജരാക്കി വിസ്തരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതോടെ സുനിയെ കോടതിയില്‍ വിസ്താരത്തിനായി ഹാജരാക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, പ്രധാന സാക്ഷി ബാലചന്ദ്രകുമാര്‍, ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ മാതാപിതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ളവരെ വരും ദിവസങ്ങളില്‍ വിസ്തരിക്കും.
വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതി സുപ്രീം കോടതിയോട് ആറു മാസത്തെ സാവകാശം തേടിയിരുന്നു. പരമാവധി വേഗത്തില്‍ വിസ്താരം പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)