ന്യൂദല്‍ഹി- കോഴിക്കോട്ട് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം നല്‍കി സുപ്രീം കോടതി. എരഞ്ഞിക്കല്‍ മൊകവൂര്‍ സ്വദേശി പ്രജിത്ത് നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്. വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ തീരുമാനമാകുന്നത് വരെയാണ് ജാമ്യം. നേരത്തെ പ്രജിത്ത് നല്‍കിയ അപ്പീലില്‍ സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. കേസില്‍ മാറാട് പ്രത്യേക കോടതി ജീവപരന്ത്യം ശിക്ഷയാണ് വിധിച്ചത്. 2018ലാണ് പ്രജിത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തത്.