ന്യൂദല്‍ഹി- ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകളിലൊന്നാണ് മാര്‍ക്കറ്റിംഗ്. ഒരു ഉല്‍പ്പന്നം പരസ്യപ്പെടുത്തുകയും ഉപഭോക്താക്കള്‍ ഓര്‍മിക്കത്തക്ക രീതിയില്‍ അവരെ അറിയിക്കുകയും വേണം. ഇപ്പോഴിതാ ഒരു പ്ലാസ്റ്റിക് കുട്ട വില്‍പനക്കാരന്റെ വിപണന നൈപുണ്യം പ്രകടമാകുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
ഐ.പി.എസ് ഓഫീസര്‍ ദിപാന്‍ഷു കബ്രയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഒരാള്‍ പ്ലാസ്റ്റിക് കുട്ടകള്‍ വില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഉല്‍പന്നത്തിന്റെ ഈട് തെളിയിക്കാന്‍ ശക്തമായി അത് ടാര്‍ റോഡില്‍ വലിച്ചെറിയുകയും കൂട്ടിയിടിക്കുകയും അമര്‍ത്തി ചുരുക്കുകയും ചെയ്യുന്നു. എന്നാല്‍ സാധനത്തിന് കേടൊന്നുമില്ല.
പോസ്റ്റിന്റെ അടിക്കുറിപ്പില്‍, 'മാര്‍ക്കറ്റിംഗ് ലെവല്‍ അള്‍ട്രാ പ്രോ മാക്‌സ് +++' എന്നാണ് ഐ.പി.എസ് ഓഫീസര്‍ എഴുതിയത്. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
#Marketing Level - Ultra Pro Max +++ pic.twitter.com/z3OHnVAJqo
— Dipanshu Kabra (@ipskabra) February 21, 2023