തിയറ്ററില്‍ വന്‍ ഹിറ്റായി മാറിയ സിനിമയായിരുന്നു പറവ. എന്നാല്‍ ഇപ്പോള്‍ പറവയുടെ ഡിവിഡിയും ഫാന്‍സ് ഏറ്റെടുത്തിരിക്കുകയാണ്. സൗബിന്റെ സംവിധാനത്തിലുള്ള അരങ്ങേറ്റ ചിത്രമായിരുന്നു പറവ. സിനിമ റിലീസ് ചെയുന്നത് പോലെ തന്നെയാണ് ആരാധകര്‍ പറവയുടെ ഡിവിഡി റിലീസിന് വേണ്ടിയും കാത്തിരുന്നത്. സാധാരണയായി സിനിമ റിലീസ് ചെയ്ത് 80 ദിവസങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ഡിവിഡി വിപണിയിലെത്തുന്നതാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21 നായിരുന്നു പറവയുടെ റിലീസ്. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ ഡിവിഡി പുറത്തിറക്കുന്ന തീയതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പറവയുടെ ഡിവിഡി, ബ്ലൂറേ എന്നിവയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാ ക്രെഡിറ്റും സൗബിന്‍ മച്ചാനുളളതാണെന്നും ദുല്‍ഖര്‍ പറയുന്നു. അന്‍വര്‍ റഷീദ്–അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ആണ് സിഡി പുറത്തിറക്കിയത്.