കൊണ്ടോട്ടി-ദുബായില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വടകര സ്വദേശിയുടെ വസ്ത്രത്തില്‍ തേച്ചു പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നു ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മുഹമ്മദ് സഫ്‌വാന്‍ (37) ആണ് സ്വര്‍ണം കടത്തിയതിന് പിടിയിലായത്.
മലപ്പുറം പോലീസ് മേധാവി എസ്.സുജിത്ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫ്‌വാനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സിലും ഇന്നര്‍ ബനിയനിലും ഉള്‍ഭാഗത്തായി സ്വര്‍ണ മിശ്രിതം തേച്ചുപിടിപ്പിച്ച രീതിയിലാണ് കാണപ്പെട്ടത്. സ്വര്‍ണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്റെ ഭാഗങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം ഭാരം പരിശോധിച്ചതില്‍ 2.205 കിലോ ഗ്രാംതൂക്കമുണ്ടായിരുന്നു. വസ്ത്രത്തില്‍ നിന്നു 1.750 കിലോ തങ്കം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 1.7 കിലോ ഗ്രാം സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരും. ഈ വര്‍ഷം മാത്രം കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്ത് വച്ച് പോലീസ് പിടികൂടുന്ന 12-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)