Sorry, you need to enable JavaScript to visit this website.

മന്ത്രി ജയശങ്കര്‍ എന്തുകൊണ്ടായിരിക്കും ബി.ജെ.പിയിൽ ചേർന്നത്, ആദ്യം മോഡിയെ കണ്ടത് ചൈനയില്‍

ന്യൂദല്‍ഹി- ഇന്ത്യയുടെ ഉയര്‍ച്ചക്കും പുരോഗതിക്കും യോജിച്ച പാര്‍ട്ടിയാണെന്ന് തോന്നിയതിനാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. രാജ്യസഭാംഗമായ താന്‍ ഈ വര്‍ഷം വിരമിക്കുകയാണെന്നും അതിനുശേഷമുള്ളത് കാണേണ്ടതാണെന്നും അതേസമയം രാഷ്ട്രീയ പ്രവര്‍ത്തനും കഠിനമാണെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന എല്ലാ പാര്‍ട്ടികളിലുമുള്ളവരോടും ബഹുമാനമുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയവര്‍ക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ടുകള്‍ അറിയൂഎന്നും അദ്ദേഹം പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിനാണ് ജയശങ്കറിന്റെ പ്രതികരണം. മറ്റൊരു തൊഴിലില്‍ നിന്ന് ഉചിതമായ സമയത്തും പ്രായത്തിലുമാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. മന്ത്രിയെന്ന നിലയില്‍ എനിക്ക് ധാരാളം സമയം ചെലവഴിക്കേണ്ടിന്നു. ദല്‍ഹിക്കാരനെന്ന നിലയില്‍ എനിക്ക് ഇവിടെ തന്നെ ധാരാളം സമയം ചെലവഴിക്കാന്‍ കഴിയുന്നു. ലോക്‌സഭയേക്കാള്‍ രാജ്യസഭയില്‍ കുറഞ്ഞ സമയം മതി.
രാഷ്ട്രീയ പാര്‍ട്ടിയില്‍  ചേര്‍ന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഒരുപാട് ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും  ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കും പുരോഗതിക്കും ശരിയായ പാര്‍ട്ടി ആയതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം മറുപടി നല്‍കി.
2019ല്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയ ശേഷമാണ് മന്ത്രിസഭയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡ് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
2011 നവംബറില്‍ ബെയ്ജിംഗില്‍ വെച്ചാണ് മോഡിയെ ആദ്യമായി കണ്ടതെന്നും അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നുവെന്നും അവിടെ വെച്ചാണ് ഞങ്ങളുടെ പരിചയം തുടങ്ങിയതെന്നും ജയശങ്കര്‍ പറഞ്ഞു. പിന്നീടുള്ള സംഭവങ്ങളില്‍ എന്നില്‍ അദ്ദേഹത്തിന് മതിപ്പ് തോന്നയിരിക്കണം.  വെളിച്ചത്തില്‍ ഞാന്‍ ഒരു നല്ല മതിപ്പ് ഉണ്ടാക്കിയിരിക്കണം.
നയതന്ത്രജ്ഞനെന്ന നിലയില്‍ 38 വര്‍ഷം നീണ്ടതാണ് എസ്.ജയശങ്കറിന്റെ ഔദ്യോഗിക ജീവിതം. ചൈന, ചെക്ക് റിപ്പബ്ലിക്, യുഎസ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2019ലാണ് വിദേശകാര്യ മന്ത്രിയായി പ്രധാനമന്ത്രി മോഡി അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News