അന്റാക്യ- തുര്‍ക്കി, സിറിയ അതിര്‍ത്തി മേഖലയില്‍ വീണ്ടും ഭൂചലനം. 47,000 പേരുടെ ജീവനെടുത്ത് കനത്ത നാശം വിതച്ച ഭൂകമ്പം രണ്ടാഴ്ച പിന്നിട്ടിരിക്കെയാണ് വീണ്ടും ചലനമുണ്ടായത്. തിങ്കളാഴ്ച തുര്‍ക്കിയിലെ തെക്കന്‍ നഗരമായ അന്റാക്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. സിറിയ, ഈജിപ്ത്, ലബനോന്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രണ്ട് കി.മീ ആഴത്തിലാണ് ചലനമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഭൂമി പിളരുകയാണെന്ന് തോന്നിയെന്ന് അന്റാക്യയിലെ അഭയര്‍ഥി ക്യാമ്പില്‍ കഴിയുന്ന മുന അല്‍ ഉമര്‍ ഏഴു വയസ്സായ മകനെ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.