കൊച്ചി- ബൂമറാങ് സിനിമയുടെ പ്രൊമോഷന് പങ്കെടുക്കാത്ത നടി സംയുക്തക്കെതിരെ സംവിധായകന്‍ മനു സുധാകരനും നടന്‍ ഷൈന്‍ ടോം ചാക്കോയും രംഗത്തുവന്നു. മാധ്യമങ്ങള്‍ക്കു മുന്നിലായിരുന്നു പരസ്യപ്രതികരണം. ഷൂട്ടിംഗ് സമയത്ത് നന്നായി സഹകരിച്ച നടി, തന്റെ കരിയറിന് ഈ പ്രൊമോഷന്‍ ആവശ്യമില്ലെന്ന നിലപാടിലാണ്. പുതുതായി കടന്നുവരുന്ന നിര്‍മാതാക്കളെ പിന്തിരിപ്പിക്കുന്നത് ഇത്തരം മനോഭാവമാണെന്നും മനു അഭിപ്രായപ്പെട്ടു.
പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്നു പറഞ്ഞ സംയുക്തയുടെ പ്രസ്താവനയെ അധികരിച്ചായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം. 'എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ.' ഷൈന്‍ പറഞ്ഞു.
സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, ഡെയ്ന്‍ ഡേവിസ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയാണ് 'ബൂമറാങ്'. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന, ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍. എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച് മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന 'ബൂമറാങ്' ഫെബ്രുവരി 24ന് പ്രദര്‍ശനത്തിനെത്തും.