ന്യൂദല്‍ഹി- ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗന്മോഹന് റെഡ്ഢി മഹാശിവനെ അപമാനിച്ചിരിക്കയാണെന്ന ആരോപണവുമായി ബി.ജെ.പി. ശിവന്റെ വേഷം ധരിച്ച മുഖ്യമന്ത്രി ഒരു കുട്ടിക്ക് പാല് കൊടുക്കുന്ന ചിത്രത്തെ തുടര്‍ന്നാണ് ബി.ജെ.പി ആന്ധ്രപ്രദേശ് ഇന്‍ചാര്‍ജ് സുനില്‍ ദിയോധര്‍ വിമര്‍ശനം ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ വെഎസ്ആര്‍ കോണ്‍ഗ്രസിന്റെ പോസ്റ്റ് ദിയോധര്‍ ട്വിറ്ററില്‍ പങ്കിട്ടു.
ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഒരു മുഖ്യമന്ത്രി ഇപ്പോള്‍ ഇത്തരമൊരു കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത് ഹിന്ദുക്കളെ പരസ്യമായി അപമാനിക്കുകയാണെന്ന് ദിയോധര്‍ പറഞ്ഞു. മഹാശിവരാത്രിയോടനുബന്ധിച്ചാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ചിത്രം പോസ്റ്റ് ചെയ്തത്.
മദ്യമാഫിയ നടത്തുന്ന പാര്‍ട്ടിയും ജാമ്യത്തില്‍ കഴിയുന്ന മുഖ്യമന്ത്രിയും ഉത്സവങ്ങളില്‍ പങ്കെടുത്ത് ഹിന്ദുക്കളെ അപമാനിക്കുകയാണ്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശിവനെ അഭിഷേകം ചെയ്യുന്നതിന്റെ വീഡിയോയും ദിയോധര്‍ പങ്കുവെച്ചു. അധികാരം നിലനിര്‍ത്താന്‍ ഹിന്ദുക്കളെ വശീകരിക്കാനുള്ള രാഷ്ട്രീയ നാടകമാണിതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.
മൃഗങ്ങളെ ആരാധിക്കുന്നത് ദൈവാരാധനയുടെ രൂപമാണെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് ജഗന് മോഹന്‍ റെഡ്ഡി എന്തുകൊണ്ടാണ് ബക്രീദിനും ക്രിസ്മസിനും ഇത്തരം ട്വീറ്റുകളും പ്രസംഗങ്ങളും നടത്താത്തതെന്നും ചോദിച്ചു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)