സൈബര്‍ ആങ്ങളമാര്‍ ഇപ്പോള്‍ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത് ബോളിവുഡ് നടന്‍ അമിര്‍ ഖാനെയാണ്. മകളോടൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തെ സഭ്യത പഠിപ്പിക്കാന്‍ സൈബര്‍ ലോകത്തെ സദാചാരവാദികള്‍ ഇറങ്ങിയിരിക്കുന്നത്. കൂനൂറില്‍ ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനും ആമീറിന്റെ കസിനുമായ മന്‍സൂര്‍ ഖാന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം കൂനിരില്‍ എത്തിയതായിരുന്നു താരം. ഇതിനിടയിലാണ് ആഘോഷങ്ങളുടെ ചിത്രം ആമീര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതില്‍ മകള്‍ക്കൊപ്പം പുല്‍ത്തകിടിയില്‍ കിടക്കുന്ന ചിത്രമാണ് സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചിരിക്കുന്നത്. പുല്‍ത്തകിടിയില്‍ കിടക്കുന്ന ആമീര്‍ഖാനും മകള്‍ ഇറയും സ്‌നേഹം പങ്കിടുന്ന ചിത്രമാണ് ആമീര്‍ പങ്കുവെച്ചത്. അച്ഛനും മകളും ആയാല്‍ എന്താ മാന്യതയുടെ സീമകള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചിലര്‍ കുറിച്ചു.
അതേസമയം ആമിര്‍ ഖാനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. അച്ഛനും മകളും തമ്മിലുള്ള ഏറ്റവും സുന്ദരമായ നിമിഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നതെന്നും റംസാന്‍ മാസത്തില്‍ അച്ഛനും മകള്‍ക്കും സ്‌നേഹം പങ്കുവെക്കാന്‍ പാടില്ലേയെന്നും ആമിറിനെ അനുകൂലിക്കുന്നവര്‍ ചോദിച്ചു. ആമീര്‍ ഖാന്റെ ആദ്യ ഭാര്യയില്‍ ഉള്ള മക്കളാണ് ഇറയും ജുനൈദും. ആമീറിന്റെ രണ്ടാം ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവും മറ്റ് കുടുംബാംഗങ്ങളുമാണ് ആമിറിനൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തത്. ആമീറിനും കിരണിനും ആസാദ് എന്ന് പേരുള്ള ഒരു മകനും ഉണ്ട്. ബോളിവുഡുകാര്‍ക്കെന്ത് സൈബര്‍ ആങ്ങളമാര്‍?