തിരുവനന്തപുരം-യു.എ.ഇയിലെ ദുബായില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 540 എക്‌സ്പ്രസ് വിമാനം ഞായറാഴ്ച പുലര്‍ച്ചെ അടിയന്തര ലാന്‍ഡിംഗ് നടത്തിയത് ടയറിലെ പൊട്ടല്‍ കാരണം. വിമാനത്തിലെ മുന്‍വശത്തെ ടയറില്‍ പൊട്ടല്‍ കണ്ടെത്തിയതോടെയാണ് അടിയന്തരമായി ഇറക്കുന്നതിന് അനുമതി തേടിയത്.
ഇതോടെ ട്രാഫിക്ക് കണ്‍ട്രോള്‍ ടവറില്‍ നിന്നും വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് അടിയന്തര ലാന്‍ഡിംഗിനുള്ള സജീകരണങ്ങള്‍ ഒരുക്കാനുള്ള നിര്‍ദേശം നല്‍കി. തുടര്‍ന്ന് കണ്‍ട്രോള്‍ ടവറില്‍ നിന്നും വിമാനത്തിലേക്ക് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താനുള്ള അനുമതി നല്‍കി.
എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ വിമാനത്തില്‍ 148 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)