കൂര്‍ക്കംവലില്‍ പലര്‍ക്കും വലിയ പ്രശനമാണ്. ഇത് ഹൃദയാരോഗ്യത്തെ നഷിപ്പിച്ചേക്കാം എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിത വണ്ണവും വ്യായാമമില്ലാത്ത ജീവിതചര്യയുമാണ് പ്രധാനമായും കൂര്‍ക്കംവലിക്ക് കാരണമാകുന്നത്. അതുപോലെ തന്നെ ഉറങ്ങാന്‍ കിടക്കുന്ന രീതിയും ഇതിന് ഒരു കാരണം തന്നെയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് കൂര്‍ക്കം വലിയും തലയിണയും തമ്മിലുള്ള ബന്ധം. മലര്‍ന്നു കിടക്കൂന്നത് കൂര്‍ക്കം വലി കൂടുന്നതിന് കാരണാമാകും. അതിനാല്‍ ഒരു വശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുമ്പോള്‍ അധികം കനമില്ലാത്ത തലയിണ വേണം ഉപയോഗിക്കാന്‍. ഇനി മലര്‍ന്നു കിടക്കുകയാണെങ്കില്‍ തന്നെ തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ചിലര്‍ക്ക് കട്ടിയുള്ള തലയിണവച്ച് കിടന്നുറങ്ങുന്നതാണ് കൂടുതല്‍ ഇഷ്ടം. എന്നാല്‍ കൂര്‍ക്കംവലി ഉള്ളവര്‍ക്ക് ഇത് നല്ലതല്ല. ഇത്തരക്കാര്‍ ഉറങ്ങുമ്പോള്‍ തല കൂടുതല്‍ ഉയര്‍ന്നിരുന്നാല്‍ കൂര്‍ക്കംവലി കൂടാനുള്ള സാധ്യത ഉള്ളതിനാലാണ് കനം കുറഞ്ഞ തലയിണകള്‍ ഉപയോഗിക്കണം എന്ന് പറയാന്‍ കാരണം