ഇസ്തംബൂൾ- രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ സംഹാരതാണ്ഡവമാടിയ ഭൂകമ്പം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴേക്ക് മധ്യതുർക്കിയിൽ വീണ്ടും നേരിയ ഭൂചലനം. റിക്റ്റർ സ്‌കൈലിൽ 5.2 രേഖപ്പെടുത്തിയ ചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ടു ചെയ്തിട്ടില്ല. ഭൗമോപരിതലത്തിൽ നിന്നും പത്തുകിലോമീറ്റർ ആഴത്തിലായിരുന്നു ചലനത്തിന്റെ പ്രഭവസ്ഥാനം. രണ്ടാഴ്ച മുമ്പ് നടന്ന ഭൂകമ്പം റിക്റ്റർ സ്‌കെയ്‌ലിൽ 7.8 ഡിഗ്രിയായിരുന്നു രേഖപ്പെടുത്തിയത്. ഭൂമിക്കടിയിൽ 17.9 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. തുർക്കിയിലും സിറിയയിലുമായി മരണപ്പെട്ടവരുടെ മാത്രം സംഖ്യ അരലക്ഷത്തിനോടടുക്കുകയുമാണ്.