റിയാദ്- സൗദിയിൽ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട ഫീസുകളിൽ തൊഴിലുടമ വഹിക്കേണ്ട ഏഴു തരം ഫീസുകൾ എന്ന് ആർത്തിച്ചു വ്യക്തമാക്കി മാനവശേഷി വികസന മന്ത്രാലയം. ഫൈനൽ എക്സിറ്റുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കുള്ള മറുപടി ട്വീറ്റിലാണ് മാനവശേഷി വികസന വകുപ്പ് ഈ കാര്യം ആവർത്തിച്ചത്. തൊഴിൽ നിയമത്തിലെ 40- ാം ഖണ്ഡികയനുസരിച്ച് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ്, ഇഖാമ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള എല്ലാ വിധ ഫീസുകളും കാലാധി തീർന്നാലുള്ള പിഴയും പ്രൊഫഷൻ മാറ്റുന്നതിനുള്ള ഫീസും എക്സിറ്റ് റീ എൻട്രി ഫീസുകളും ഫൈനൽ എക്സിറ്റിൽ പോകുന്നതിനുള്ള വിമാന ടിക്കറ്റു ചാർജും തൊഴിലുടമ തന്നെ വഹിച്ചിരിക്കണമെന്നും മന്ത്രാലയം വിശദീകരിച്ചു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)