ന്യൂദല്‍ഹി : ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് പ്രത്യേക ക്ഷണിതാവാക്കി മത്സരം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. എന്നാല്‍ ഇക്കാര്യത്തില്‍ ശശി തരൂര്‍ പ്രതികരിച്ചിട്ടില്ല. തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് മുതിര്‍ന്ന കോണ്‍്ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേതൃത്വത്തിലെ പലര്‍ക്കും തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അത്ര താല്‍പര്യമില്ല.
അതേസമയം പ്രവര്‍ത്തക സമിതിയില്‍ തന്നെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു മത്സരത്തിന് ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയുടെ അവസാന തീരുമാനം അറിഞ്ഞ ശേഷം വീണ്ടും ഒരു തീരുമാനത്തിലെത്തുമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ അത് പാര്‍ട്ടിയില്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന ബോധ്യം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. നേരത്തെ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് മികച്ച പിന്തുണ പാര്‍ട്ടിക്കുള്ളില്‍ ശശി തരൂര്‍ നേടിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)