തിരുവനന്തപുരം- സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്ന് കോണ്‍ഗ്രസ് നേതവും എം.പിയുമായ ശശി തരൂര്‍. ജാതിക്ക് രാഷ്ട്രീയത്തില്‍ പ്രാധാന്യമേറെയാണ്. വോട്ടര്‍മാര്‍ക്ക് സന്ദേശം നല്‍കാനായാണ് ജാതി നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. ജാതിയോ സമുദായമോ നോക്കാതിരുന്നിട്ടും തന്റെ ഓഫിസ് ജീവനക്കാരിലേറെയും നായര്‍ സമുദായത്തിലുള്ളവരെന്നു പരാതിയുണ്ടായിരുന്നു. ഇതുമൂലം ഇതര സമുദായക്കാരെ തിരഞ്ഞുപിടിച്ച് നിയമിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
ശശി തരൂര്‍ തറവാടി നായരാണെന്നു കഴിഞ്ഞദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞതു വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പോലും തരൂരിന് കഴിവുണ്ടെന്നും എന്നാല്‍ കൂടെയുള്ളവര്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്നുമാണു സുകുമാരന്‍ നായര്‍ പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. ഈ വിശേഷണത്തോടെ തരൂരിന്റെ രാഷ്ട്രീയഭാവി തീര്‍ന്നെന്നു വെള്ളാപ്പള്ളി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)