കൊല്ലം : തെങ്കാശിയില്‍ മലയാളി വനിതാ റെയില്‍വേ ജീവനക്കാരിയെ റെയിവേ ഗേറ്റിലെ ഗാര്‍ഡ് റൂമില്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്. അക്രമത്തിനിരയായ ജീവനക്കാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മാത്രമേ ഇതിനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂ. നിരവധി പേരെ ഇതിനകം തന്നെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതിയിലേക്ക് എത്തുന്നതിന് സഹായകരമായ വിവരങ്ങളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല.
അക്രമി ഗാര്‍ഡ് റൂമില്‍ കടന്നു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവന്നും ഇയാള്‍ തമിഴ് സംസാരിക്കുന്ന വ്യക്തിയാണെന്നും യുവതിയുടെ അമ്മ പറഞ്ഞിരുന്നു. മകളുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളെന്നും യുവതിയുടെ അമ്മ പറഞ്ഞു. കൊല്ലം സ്വദേശിനായിയായ യുവതിയാണ് തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റിലെ ഗാര്‍ഡ് റൂമില്‍ പീടിപ്പിക്കപ്പെട്ടത്.
'മകള്‍ രാത്രി 8 മണിക്കാണ് ഡ്യൂട്ടി ചാര്‍ജ് എടുത്തത്. മേലുദ്യോഗസ്ഥനുമായി സംസാരിച്ച് റിസീവര്‍ താഴെ വയ്ക്കുമ്പോഴാണ് അക്രമി എത്തുന്നത്. മുറിയില്‍ കയറിയ ഉടന്‍ വാതിലടച്ച് കുറ്റിയിട്ടു. തുടര്‍ന്ന് മകളുടെ നെറ്റിയില്‍ അടിച്ചു. റെയല്‍വേയുടെ ഫോണെടുത്ത് തലയ്ക്കടിച്ചു. പിന്നീട് മകളെ മലത്തികിടത്തി വയറില്‍ ചവിട്ടി. അവന്‍ മുടിയില്‍ കുത്തിപിടിച്ചതോടെ കുടഞ്ഞെണീറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് ഓടി വീണു. മകളുടെ കരച്ചില്‍ കേട്ട് ആളുകള്‍ കൂടിയപ്പോള്‍ അക്രമി ഇറങ്ങി ഓടുകയായിരുന്നു' യുവതിയുടെ കുടുംബം പറയുന്നു.
ഷര്‍ട്ട് ധരിക്കാത്ത കാക്കി പാന്റ്‌സ് ധരിച്ചയാളാണ് അക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ പെയിന്റിംഗ് തൊഴിലാളിയാണെന്നും പോലീസ് പറയുന്നു. വഴങ്ങണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. തിരുനല്‍ വേലി ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. രണ്ടു പേരുടെ സാഹയത്തോടെ മാത്രമേ ഇവര്‍ക്ക് എഴുന്നേല്‍ക്കാന്‍ പോലും ആകുന്നുള്ളൂവെന്ന് അമ്മ പറയുന്നു.