Sorry, you need to enable JavaScript to visit this website.

മകള്‍ക്ക് അനുഭവിക്കേണ്ടി വന്ന ക്രൂര പീഡനത്തെപ്പറി നെഞ്ചുപൊട്ടി പറയുകയാണ് ഈ അമ്മ

തെങ്കാശി (തമിഴ്‌നാട്) :   റെയില്‍വേ ജീവനക്കാരിയായ മകള്‍ അനുഭവിക്കേണ്ടി വന്ന ക്രൂരമായ ലൈംഗീകാതിക്രമത്തിന്റെ അനുഭവം കണ്ണീരോടെ വിവരിക്കുകയാണ് അമ്മ. അക്രമി ഗാര്‍ഡ് റൂമില്‍ കടന്നു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവന്നും ഇയാള്‍ തമിഴ് സംസാരിക്കുന്ന വ്യക്തിയാണെന്നും യുവതിയുടെ അമ്മ പറഞ്ഞു. മകളുടെ ശരീരമാസകലം ക്ഷതമേറ്റ പാടുകളെന്നും യുവതിയുടെ അമ്മ പറഞ്ഞു. കൊല്ലം സ്വദേശിനായിയായ യുവതിയാണ് തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റിലെ  ഗാര്‍ഡ് റൂമില്‍ പീടിപ്പിക്കപ്പെട്ടത്.

'മകള്‍ രാത്രി 8 മണിക്കാണ് ഡ്യൂട്ടി ചാര്‍ജ് എടുത്തത്. മേലുദ്യോഗസ്ഥനുമായി സംസാരിച്ച് റിസീവര്‍ താഴെ വയ്ക്കുമ്പോഴാണ് അക്രമി എത്തുന്നത്. മുറിയില്‍ കയറിയ ഉടന്‍ വാതിലടച്ച് കുറ്റിയിട്ടു. തുടര്‍ന്ന് മകളുടെ നെറ്റിയില്‍ അടിച്ചു. റെയല്‍വേയുടെ ഫോണെടുത്ത് തലയ്ക്കടിച്ചു. പിന്നീട് മകളെ മലത്തികിടത്തി വയറില്‍ ചവിട്ടി. അവന്‍ മുടിയില്‍ കുത്തിപിടിച്ചതോടെ കുടഞ്ഞെണീറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് ഓടി വീണു. മകളുടെ കരച്ചില്‍ കേട്ട് ആളുകള്‍ കൂടിയപ്പോള്‍ അക്രമി ഇറങ്ങി ഓടുകയായിരുന്നു' യുവതിയുടെ കുടുംബം പറയുന്നു.
ഷര്‍ട്ട് ധരിക്കാത്ത കാക്കി പാന്റ്സ് ധരിച്ചയാളാണ് അക്രമിച്ചതെന്ന്  യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ പെയിന്റിംഗ് തൊഴിലാളിയാണെന്നും പോലീസ് പറയുന്നു. വഴങ്ങണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. തിരുനല്‍ വേലി ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. രണ്ടു പേരുടെ സാഹയത്തോടെ മാത്രമേ ഇവര്‍ക്ക് എഴുന്നേല്‍ക്കാന്‍ പോലും ആകുന്നുള്ളൂവെന്ന് അമ്മ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News