കാസര്‍കോട്- പിതാവിന്റെ ലൈംഗിക പീഡനത്തിനിരയായ പതിനൊന്നുകാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ രഹസ്യമൊഴിയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതി രേഖപ്പെടുത്തിയത്.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പിതാവ്തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന വിവരം വെളിപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ കുട്ടി നല്‍കിയ പരാതിയില്‍ പിതാവിനെതിരെ മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. 2023 ഫെബ്രുവരി 12 വരെയുള്ള കാലയളവുകളില്‍ പല ദിവസങ്ങളിലായി പിതാവ് സ്വന്തം വീട്ടില്‍ വെച്ചും മറ്റ് സ്ഥലങ്ങളില്‍ വെച്ചും പീഡനം തുടര്‍ന്നുവെന്നാണ് കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2022ല്‍ പിതാവ് കുട്ടിയെ കര്‍ണാടകയിലെ ഹാവേരിയിലേക്ക് കൊണ്ടുപോകുകയും അവിടെ മുറിയില്‍ വെച്ചും കാട്ടില്‍ വെച്ചും പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കി. കേസില്‍ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)