- ഒരു അധ്യാപകനെയും വിദ്യാർത്ഥിയെയും മെഡിക്കൽ കോളജിലേക്ക് മാറ്റി
ഭോപ്പാൽ - തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു. മധ്യപ്രദേശിലെ റായ്പുരയിലെ കട്‌നിയിൽ വച്ചാണ് സംഭവം. ജിയോളജി അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ഒരു അധ്യാപകനും ഒരു വിദ്യാർത്ഥിക്കും സാരമായി പരിക്കേറ്റെന്നാണ് കോളജിൽ ലഭിച്ച പ്രാഥമിക വിവരം.
വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന രണ്ടു ബസ്സുകളിൽ ഒരു ബസ് മറിയുകയായിരുന്നുവെന്നാണ് വിവരം. ഏഴ് അധ്യാപകരും 60 വിദ്യാർത്ഥികളുമാണ് രണ്ട് വാഹനങ്ങളിലായി പുറപ്പെട്ടത്. അപകടത്തിൽപ്പെട്ട 37 പേരെ കട്‌നിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സാരമായി പരുക്കേറ്റ രണ്ട് പേരെ ജബൽപുരിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)